കൂടത്തായിയിലേത് പിണറായി മോഡല്‍ കൊലപാതകങ്ങള്‍? ദുരൂഹത; കല്ലറകള്‍ തുറന്നുപരിശോധിക്കാന്‍ ക്രൈംബ്രാഞ്ച്

കൂടത്തായിയിലേത് പിണറായി മോഡല്‍ കൊലപാതകങ്ങള്‍? ദുരൂഹത; കല്ലറകള്‍ തുറന്നുപരിശോധിക്കാന്‍ ക്രൈംബ്രാഞ്ച്
കൂടത്തായിയിലേത് പിണറായി മോഡല്‍ കൊലപാതകങ്ങള്‍? ദുരൂഹത; കല്ലറകള്‍ തുറന്നുപരിശോധിക്കാന്‍ ക്രൈംബ്രാഞ്ച്


 
കോഴിക്കോട്: ഒരു കുടുംബത്തിലെ ആറു പേര്‍ സമാനമായ രീതിയില്‍ മരിച്ച സംഭവത്തില്‍, വര്‍ഷങ്ങള്‍ക്കു മുമ്പ് മൃതദേഹങ്ങള്‍ അടക്കിയ കല്ലറകള്‍ തുറന്നു പരിശോധിക്കാന്‍ ക്രൈംബ്രാഞ്ച് ഒരുങ്ങുന്നു. കല്ലറകള്‍ തുറക്കുന്നതിനു ക്രൈംബ്രാഞ്ചിന് ജില്ലാ ഭരണകൂടം അനുമതി നല്‍കി.

നാളെ കല്ലറകള്‍ തുറന്ന് ഫോറന്‍സിക് പരിശോധന നടത്താനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. കനത്ത പൊലീസ് കാവലിലാവും പരിശോധന.

സമാനമായ രീതിയില്‍ മരിച്ചവരില്‍ നാലു പേരുടെ മൃതദേഹങ്ങള്‍ അടക്കിയത് കൂടത്തായി ലൂര്‍ദ്ദ് മാത പള്ളി സെമിത്തേരിയിലും രണ്ട് പേരുടേത് കോടഞ്ചേരി പള്ളിസെമിത്തേരിയിലുമാണ്. കൂടത്തായി പള്ളിയിലെ കല്ലറയാണ് നാളെ തുറക്കുക. രാവിലെ ഒന്‍പതരയോടെ കല്ലറ തുറക്കുമെന്ന്ക്രൈംബ്രാഞ്ച് സംഘം ബന്ധുക്കളേയും പള്ളി അധികൃതരേയും അറിയിച്ചു.

പി​​ണ​​റാ​​യിയിൽ മാതാപിതാക്കളെയും മകളെയും കൊലപ്പെടുത്തിയ കേസിൽ സൗ​​മ്യ​​യെ അ​​റ​​സ്റ്റ് ചെ​​യ്ത​​തോ​​ടെ​​യാ​ണു കോ​ഴി​ക്കോ​ട് താ​മ​ര​ശേ​രി​ കൂ​​ട​​ത്താ​​യി​​യി​​ലെ ആ​​റു പേ​​രു​​ടെ മ​​ര​​ണം കൊ​​ല​​പാ​​ത​​ക​​മാ​​ണെ​​ന്ന സം​​ശ​​യം ബ​​ന്ധു​​ക്ക​​ള്‍​ക്കു ബ​​ല​​പ്പെ​​ട്ട​​ത്. വ​​ഴി​​വി​​ട്ട ജീ​​വി​​ത​​ത്തി​​നു ത​​ട​​സം നി​​ന്ന​​തി​​നാ​​യി​​രു​​ന്നു മാ​​താ​​പി​​താ​​ക്ക​​ളെ​​യും മ​​ക​​ളെ​യും പ​​ട​​ന്ന​​ക്ക​​ര വ​​ണ്ണ​​ത്താം​​വീ​​ട്ടി​​ല്‍ സൗ​​മ്യ കൊ​​ല​​പ്പെ​​ടു​​ത്തി​​യ​​ത്. ഛര്‍​ദി​​യും വ​​യ​​റി​​ള​​ക്ക​​വും മൂ​​ല​​മു​​ള്ള മൂ​​ന്ന് അ​​സ്വാ​​ഭ​​വി​​ക ​മ​​ര​​ണ​​ങ്ങ​​ള്‍ നാ​​ട്ടു​​കാ​​രി​​ല്‍ ജ​​നി​​പ്പി​​ച്ച സം​​ശ​​യ​​മാ​​ണു കൊ​​ല​​പാ​​ത​​ക​​ത്തി​​നു പി​​ന്നി​​ല്‍ സൗ​​മ്യ​​യാ​​ണെ​​ന്ന ക​​ണ്ടെ​​ത്ത​​ലി​​ലേ​​ക്കു ന​​യി​​ച്ച​​ത്. ഈ ​​സം​​ഭ​​വ​​ങ്ങ​​ള്‍ ഏ​​റെ ച​​ര്‍​ച്ച​​യാ​​യ​​തി​​നു തൊ​​ട്ടു​​പി​​ന്നാ​​ലെ​​യാ​​ണ് താ​​മ​​ര​​ശേ​​രി​​യി​​ല്‍ ബ​​ന്ധു​​ക്ക​​ളാ​​യ ആ​​റു പേ​​രു​​ടെ മ​​ര​​ണ​​വും സ​​മാ​​ന​​സ്വ​​ഭാ​​വ​​മു​​ള്ള​​താ​​ണെ​​ന്നു സം​​ശ​​യം തോ​​ന്നി​​യ​​ത്. തുടർന്നു പൊലീസിനെ സമീപിക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com