കേന്ദ്രപൂളില്‍ നിന്നുള്ള വൈദ്യുതിയില്‍ കുറവ്; കേരളത്തില്‍ നിയന്ത്രണം വന്നേക്കും

ഉത്തേരന്ത്യന്‍ സംസ്ഥാനങ്ങളിലെ കനത്ത മഴയെ തുടര്‍ന്നാണ് വൈദ്യുതി ലഭ്യതയില്‍ തടസം നേരിടുന്നത്
കേന്ദ്രപൂളില്‍ നിന്നുള്ള വൈദ്യുതിയില്‍ കുറവ്; കേരളത്തില്‍ നിയന്ത്രണം വന്നേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. കേന്ദ്രപൂളില്‍ നിന്ന് ലഭിക്കേണ്ട വൈദ്യുതിയില്‍ തടസം നേരിട്ടതിനാലാണ് നിയന്ത്രണം വരുന്നത്. ഉത്തേരന്ത്യന്‍ സംസ്ഥാനങ്ങളിലെ കനത്ത മഴയെ തുടര്‍ന്നാണ് വൈദ്യുതി ലഭ്യതയില്‍ തടസം നേരിടുന്നത്. 

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ കനത്ത മഴയെ തുടര്‍ന്ന് ഖനികളില്‍ നിന്നുള്ള കല്‍ക്കരിയുടെ ലഭ്യതയില്‍ വന്‍ ഇടിവാണ് നേരിടുന്നത്. ഇതേ തുടര്‍ന്ന് ഉത്തരേന്ത്യയിലെ താപ വൈദ്യുതി നിലയങ്ങളിലടക്കം ഉത്പാദന ക്ഷാമം നേരിടുന്നുണ്ട്. ഇതുമൂലം ദീര്‍ഘകാല കരാര്‍ പ്രകാരം കേരളത്തിന് ലഭിക്കേണ്ടിയിരുന്ന വൈദ്യുതിയില്‍ ഇന്ന് 325 മെഗാവാട്ടോളം കുറവ് വന്നു. 

ഈ സാഹചര്യത്തില്‍ സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളില്‍ പീക്ക് സമയത്ത്  (വൈകിട്ട് 6.45 മുതല്‍ രാത്രി 11 വരെ) വരെ വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുണ്ടെന്ന് കെഎസ്ഇബി അറിയിച്ചു. സെന്‍ട്രല്‍ പവര്‍ എക്‌സ്‌ചേഞ്ചില്‍ നിന്ന് റിയല്‍ ടൈം ബേസിസില്‍ വൈദ്യുതി വാങ്ങി പ്രതിസന്ധി പരിഹരിക്കുവാന്‍ ശ്രമിക്കുകയാണെന്ന് കെഎസ്ഇബി വൃത്തങ്ങള്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com