പൊതുസ്ഥലത്ത് മാലിന്യം തളളുന്നത് കണ്ടാല്‍ മടിച്ചുനില്‍ക്കേണ്ട!; വീഡിയോ എടുത്ത് അധികൃതര്‍ക്ക് വാട്‌സാപ്പ് ചെയ്യാം; പുറകെ സമ്മാനം വരും 

കോഴിക്കോട് നഗരസഭയാണ് വേറിട്ട ഈ ആശയവുമായി രംഗത്ത് വന്നിരിക്കുന്നത്
പൊതുസ്ഥലത്ത് മാലിന്യം തളളുന്നത് കണ്ടാല്‍ മടിച്ചുനില്‍ക്കേണ്ട!; വീഡിയോ എടുത്ത് അധികൃതര്‍ക്ക് വാട്‌സാപ്പ് ചെയ്യാം; പുറകെ സമ്മാനം വരും 

കോഴിക്കോട്: പൊതു സ്ഥലത്ത് മാലിന്യം തള്ളുന്നതിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി അയച്ചാല്‍ സമ്മാനം. കോഴിക്കോട് നഗരസഭയാണ് വേറിട്ട ഈ ആശയവുമായി രംഗത്ത് വന്നിരിക്കുന്നത്. കോഴിക്കോട് നഗരസഭയുടെ വാട്‌സാപ്പ് നമ്പറിലേക്ക് വിവരം കൈമാറാം.

കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ എവിടെയും മാലിന്യം പൊതുസ്ഥലങ്ങളില്‍ നിക്ഷേപിക്കുകയോ കത്തിക്കുകയോ ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ഫോട്ടോയോ വീഡിയോ പകര്‍ത്തി വാട്‌സാപ്പ് നമ്പറിലേക്ക് അയക്കാവുന്ന സംവിധാനമാണ് കോര്‍പ്പറേഷന്‍ ഒരുക്കിയിരിക്കുന്നത്. 

9400394497 എന്ന നമ്പറിലേക്കാണ് അയക്കേണ്ടത്. കൃത്യമായ വിവരങ്ങള്‍ കൈമാറുന്നവര്‍ക്ക് പാരിതോഷികം നല്‍കും. പരാതി കൈമാറുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും. നിരോധിച്ച പ്ലാസ്റ്റിക് കപ്പുകള്‍, പ്ലെയിറ്റുകള്‍, അലങ്കാര വസ്തുക്കള്‍ തുടങ്ങിയ വില്‍പന നടത്തുന്നത് കണ്ടാലും വിവരം അറിയിക്കാം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com