ഉരുള്‍പ്പൊട്ടല്‍: മണ്ണിനടിയില്‍പ്പെട്ട 16 പേരെ 'ദുരന്തത്തില്‍ കാണാതായവരായി' പ്രഖ്യാപിച്ചു

സര്‍ക്കാരിന്റെ ഔദ്യോഗിക പ്രഖ്യാപനം ലഭിക്കാത്തതിനാല്‍ കാണാതായവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ സഹായത്തിനായി അപേക്ഷിക്കാന്‍ കഴിഞ്ഞിരുന്നില്ല.
ഉരുള്‍പ്പൊട്ടല്‍: മണ്ണിനടിയില്‍പ്പെട്ട 16 പേരെ 'ദുരന്തത്തില്‍ കാണാതായവരായി' പ്രഖ്യാപിച്ചു

മലപ്പുറം: കവളപ്പാറയിലും പുത്തുമലയിലും ഓഗസ്റ്റിലുണ്ടായ ഉരുള്‍പൊട്ടലില്‍ മണ്ണിനടിയില്‍ അകപ്പെട്ട 16 പേരെ 'ദുരന്തത്തില്‍ കാണാതായവരായി' പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി. കവളപ്പാറയില്‍ നിന്ന് 11 പേരെയും പുത്തുമലയില്‍നിന്ന് 5 പേരെയും ഇതുവരെ കണ്ടെത്താനായിട്ടില്ല.  

ഇവരെ ദുരന്തത്തില്‍ മരിച്ചവരായി കണക്കാക്കണമെന്നും മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ ഇവരുടെ ആശ്രിതര്‍ക്കും ലഭ്യമാക്കണമെന്നും മലപ്പുറം, വയനാട് കലക്ടര്‍മാര്‍ക്കു നിര്‍ദേശം നല്‍കി. 

സര്‍ക്കാരിന്റെ ഔദ്യോഗിക പ്രഖ്യാപനം ലഭിക്കാത്തതിനാല്‍ കാണാതായവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ സഹായത്തിനായി അപേക്ഷിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഈ ഉത്തരവ് ഇറങ്ങിയതോടെ മരിച്ചവരുടെ ആശ്രിതര്‍ക്ക് ലഭിക്കുന്ന നാല് ലക്ഷം രൂപയുടെ ആശ്വാസ സഹായം ഇവര്‍ക്കും ലഭിക്കും. 

കഴിഞ്ഞ ഓഗസ്റ്റ് 8ന് ആണ് കവളപ്പാറയിലും പുത്തുമലയിലും ഉരുള്‍പൊട്ടലുണ്ടായത്. 16 പേരെ മാത്രം കണ്ടെത്താനായിരുന്നില്ല. ഒടുവില്‍ 18 ദിവസം നീണ്ട തിരച്ചിലിനൊടുവില്‍ ഓഗസ്റ്റ് 27ന് ആണ് രണ്ടിടത്തും തിരച്ചില്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com