എസ് മണികുമാര്‍ കേരള ഹൈകോടതി ചീഫ് ജസ്റ്റിസ്

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി എസ്.മണികുമാറിനെ നിയമിച്ചു
എസ് മണികുമാര്‍ കേരള ഹൈകോടതി ചീഫ് ജസ്റ്റിസ്

കൊച്ചി: കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി എസ്.മണികുമാറിനെ നിയമിച്ചു. നിലവില്‍ മദ്രാസ് ഹൈക്കോടതി ജഡ്ജിയാണ് ജസ്റ്റിസ് മണികുമാര്‍. ചീഫ് ജസ്റ്റിസായിരുന്ന ഹൃഷികേശ് റോയ് സുപ്രീം കോടതി ജഡ്ജിയായ ഒഴിവിലാണ് നിയമനം.

ഹൈക്കോടതിയിലെ ഏറ്റവും സീനിയര്‍ ജ!ഡ്ജിയായ ജസ്റ്റിസ് സി.കെ. അബ്ദുള്‍ റഹീമാണ് ഇപ്പോള്‍ ആക്ടിങ് ചീഫ് ജസ്റ്റിസ്. ജസ്റ്റിസ് എസ്. മണികുമാറിനെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസാക്കാന്‍ സുപ്രീം കോടതി കൊളീജിയം ഓഗസ്റ്റ് അവസാനം ശുപാര്‍ശ ചെയ്തിരുന്നു.

1983ല്‍ എന്റോള്‍ ചെയ്ത ജസ്റ്റിസ് മണികുമാര്‍ 22 വര്‍ഷം മദ്രാസ് ഹൈക്കോടതിയില്‍ പ്രാക്ടിസ് ചെയ്തു. കേന്ദ്ര സര്‍ക്കാരിന്റെ സീനിയര്‍ സ്റ്റാന്‍ഡിങ് കൗണ്‍സല്‍, അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ തുടങ്ങിയ ചുമതലകള്‍ വഹിച്ചു. 2006 ജുലൈയില്‍ മദ്രാസ് ഹൈക്കോടതിയില്‍ അഡിഷനല്‍ ജഡ്ജിയായി, 2009 മുതല്‍ സ്ഥിരം ജഡ്ജിയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com