കശ്മീര്‍ ജയിലില്‍ തടവുകാര്‍ക്ക് ഫോണ്‍; ആദ്യ വിളി വന്നത് കേരളത്തിലേക്ക് 

കേരളത്തിലെ പ്രളയകാലത്ത് കുടുംബത്തിന്റെ അവസ്ഥയെന്തെന്നറിയാതെ ഏറെ വിഷമിച്ചിരുന്നെന്നും നാളുകള്‍ക്കുശേഷം ഭാര്യയോടും മകളോടും സംസാരിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും ജതന്‍ പറഞ്ഞു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ജമ്മു: ജമ്മു കശ്മീരില്‍ ജയിലില്‍ തടവുകാര്‍ക്ക് ആദ്യമായി ഫോണ്‍ ഉപയോഗിക്കാന്‍ അവസരം ഏര്‍പ്പെടുത്തിയപ്പോള്‍ ആദ്യ വിളി എത്തിയത് കേരളത്തിലേക്ക്. ജതന്‍ എന്നയാളാണ് നാലുവര്‍ഷത്തിനുശേഷം കേരളത്തിലുള്ള ഭാര്യയെയും മകളെയും ഫോണില്‍ വിളിച്ചത്. മകള്‍ക്ക് രണ്ട് മാസം പ്രായമുള്ളപ്പോഴാണ് ജതന്‍ ജയിലിലാകുന്നത്. 

നാട്ടിലെ സ്വര്‍ണവ്യാപാരസ്ഥാപനത്തില്‍ സെയില്‍സ്മാനായി ജോലിചെയ്യുന്നതിനിടയിലാണ് മയക്കുമരുന്നു നിരോധന നിയമപ്രകാരം ജതന്‍ ജമ്മുവില്‍ അറസ്റ്റിലായത്. ജമ്മുവിലെ അംഭല്ല ജയിലിലാണ് ഇയാള്‍. ജയിലിലായതിന് ശേഷം കുടുംബവുമായി ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നില്ല. 

തുടര്‍ന്ന് ജയിലില്‍ പുതിയ സംവിധാനം ഏര്‍പ്പെടുത്തിയപ്പോള്‍ ആദ്യമായി നാട്ടിലേക്കു വിളിക്കാന്‍ അവസരം ലഭിച്ചത് ജതനാണ്. കേരളത്തിലെ പ്രളയകാലത്ത് കുടുംബത്തിന്റെ അവസ്ഥയെന്തെന്നറിയാതെ ഏറെ വിഷമിച്ചിരുന്നെന്നും നാളുകള്‍ക്കുശേഷം ഭാര്യയോടും മകളോടും സംസാരിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും ജതന്‍ പറഞ്ഞു.

മഹാത്മാഗാന്ധിയുടെ 150ാം ജന്മദിനാഘോഷത്തോടനുബന്ധിച്ച് ഇന്നലെയാണ് ജമ്മുകശ്മീര്‍ ചീഫ് ജസ്റ്റിസ് ഗീത മിത്തല്‍ ഫോണ്‍ സംവിധാനം ഉദ്ഘാടനം ചെയ്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com