തൊണ്ടിമുറികളും ഹൈ​ടെ​ക്ക് ; തൊണ്ടി സാധനങ്ങളിൽ ക്യൂ​ആ​ർ കോ​ഡ് പരിഷ്കരണവുമായി കേരള പൊലീസ്

പത്തനംതിട്ടയിലാണ് ആദ്യമായി ഈ പരീക്ഷണം നടപ്പിലാക്കിയത്
തൊണ്ടിമുറികളും ഹൈ​ടെ​ക്ക് ; തൊണ്ടി സാധനങ്ങളിൽ ക്യൂ​ആ​ർ കോ​ഡ് പരിഷ്കരണവുമായി കേരള പൊലീസ്

തി​രു​വ​ന​ന്ത​പു​രം: പൊലീസ് സ്റ്റേഷനുകളിലെ തൊണ്ടിമുറികളും ഹൈ​ടെ​ക്ക് ആ​ക്കി കേ​ര​ള പൊ​ലീ​സ്. കോടതി വ്യവഹാരങ്ങളിൽപ്പെട്ട തൊണ്ടി സാധനങ്ങളിൽ ക്യൂ​ആ​ർ കോ​ഡ് പ​തി​പ്പി​ച്ചാ​ണു പുതിയ പരിഷ്കരണം. പത്തനംതിട്ടയിലാണ് ആദ്യമായി ഈ പരീക്ഷണം നടപ്പിലാക്കിയത്.

ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജി. ​ജ​യ്ദേ​വൻ മുന്നോട്ടുവച്ച ആശയം ജി​ല്ലാ സൈ​ബ​ർ സെ​ല്ലി​ലെ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ​ഹ​ക​ര​ണ​ത്തോടെ നടപ്പിലാക്കുകയായിരുന്നു. പുതിയ ​സം​വി​ധാ​നം സം​സ്ഥാ​ന​ത്തെ എ​ല്ലാ പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലും ന​ട​പ്പി​ലാ​ക്കാ​ൻ സം​സ്ഥാ​ന പൊ​ലീ​സ് മേ​ധാ​വി ലോ​ക​നാ​ഥ് ബെ​ഹ്റ നി​ർ​ദേ​ശി​ച്ചു

‍തൊണ്ടിമുതലുകളുടെ വിവരങ്ങൾ ശേഖരിച്ച് കമ്പ്യൂട്ടറില്‍ രേഖപ്പെടുത്തുകയും തുടർന്ന് കേരള പൊലീസിന്റെ ഓൺലൈൻ സംവിധാനമായ ക്രൈം ഡ്രൈവുമായി ബന്ധിപ്പിക്കുകയുമാണ് ഇതിന്റെ ആദ്യ പടി. പിന്നീട് പ്രസ്തുത കേസ്സിന്റെ അനുബന്ധവിവരങ്ങൾ ഉൾക്കൊള്ളിച്ച് സൃഷ്ടിച്ചെടുത്ത ക്യൂ ആര്‍ കോഡ് എല്ലാ തൊണ്ടി മുതലുകളിലും പതിപ്പിക്കും. തൊണ്ടിമുറിയിലുള്ള എല്ലാ വസ്തുകളിലും ക്യൂ ആര്‍ കോഡ് പതിപ്പിച്ചശേഷം ശാസ്ത്രീയമായും ചിട്ടയായും ഇവ ക്രമീകരിക്കും. ഇതോടെ മൊബൈൽഫോണിലെ ഏതെങ്കിലും ക്യൂ ആര്‍ കോഡ് സ്കാനര്‍ ഉപയോഗിച്ച് ഒരു തൊണ്ടിമുതലിലെ കോഡ് സ്കാന്‍ ചെയ്താല്‍ അതിനെ സംബന്ധിച്ച എല്ലാ വിവരങ്ങളും അറിയാന്‍ സാധിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com