'പാര്‍ലമെന്റ് അംഗത്തിന് വേറെ പണിയുണ്ട്; ആരുടെയും സഹായമില്ലാതെയാണ് 7600 വോട്ടിന് ജയിച്ചത്'; കെ മോഹന്‍കുമാറിന് മുരളീധരന്റെ മറുപടി

വട്ടിയൂര്‍കാവില്‍ മത്സരിച്ചപ്പോള്‍ ഒരുഭാഗത്തുനിന്നും തനിക്ക് സഹായം ലഭിച്ചിട്ടില്ലെന്ന് കെ മുരളീധരന്‍ 
'പാര്‍ലമെന്റ് അംഗത്തിന് വേറെ പണിയുണ്ട്; ആരുടെയും സഹായമില്ലാതെയാണ് 7600 വോട്ടിന് ജയിച്ചത്'; കെ മോഹന്‍കുമാറിന് മുരളീധരന്റെ മറുപടി

കോഴിക്കോട്: വട്ടിയൂര്‍ക്കാവിലെ പ്രചാരണത്തിന് വേഗം പോരായെന്ന യുഡിഎഫ് സ്ഥാനാര്‍ഥി കെ മോഹന്‍കുമാറിന്റെ പരാതിയ്ക്ക് കെ മുരളീധരന്റെ മറുപടി. താന്‍ വട്ടിയൂര്‍കാവില്‍ മത്സരിച്ചപ്പോഴും ഇത് തന്നെയായിരുന്നു സ്ഥിതി. അത്തരമൊരു ഘട്ടത്തിലാണ് 7600 വോട്ടിന് ജയിച്ചത്. തനിക്ക് ഒരു ഭാഗത്തുനിന്നും സഹായം ലഭിച്ചിട്ടില്ല. എന്നാല്‍ ഇത്തവണ അങ്ങനെയല്ലെന്നും പ്രചാരണത്തില്‍ സംസ്ഥാന നേതാക്കള്‍ സജീവമായി രംഗത്തുണ്ടെന്നും മുരളീധരന്‍ പറഞ്ഞു. 

ഏതെങ്കിലും വ്യക്തികള്‍ പ്രചാരണത്തിനെത്തിയില്ലെന്ന് കരുതി വട്ടിയൂര്‍കാവില്‍ തെരഞ്ഞടുപ്പ് പ്രവര്‍ത്തിന് തടസമുണ്ടായിട്ടില്ല. ഞാന്‍ ഇടയ്ക്ക് അവിടെ ശ്രദ്ധിക്കുന്നുണ്ട്. എംപി എന്ന നിലയില്‍ എന്നെ ഏല്‍പ്പിച്ച ചുമതല കൂടി ഭംഗിയായി നിറവേറ്റണ്ടതുണ്ട്. അതിന്റെ ഭാഗമായി വടകരയില്‍ ചെയ്യേണ്ട കുറെ ജോലിയുണ്ട്. അതിന് പിന്നാലെ വട്ടിയൂര്‍കാവിലെ പ്രചാരണത്തിനെത്തുമെന്നും മുരളീധരന്‍ പറഞ്ഞു. 

മണ്ഡലത്തില്‍ മുതിര്‍ന്ന നേതാക്കളായ ശശി തരൂരും കെ മുരളീധരനും പ്രചാരണത്തിനെത്തുന്നില്ലെന്ന പരാതിയുമായി കെ മോഹന്‍കുമാര്‍ കെപിസിസിയെ അതൃപ്തി അറിയിച്ചിരുന്നു. അതിന് പിന്നാലെ മണ്ഡലത്തിന്റെ ചുമതല കെ മുരളീധരനാണെന്നും എല്ലാ ദിവസവും പ്രചാരണത്തിനെത്തുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി പറഞ്ഞിരുന്നു. എന്നാല്‍  ഇതിന് പിന്നാലെയാണ് മുരളിധരന്‍ തന്റെ നിലപാട് തുറന്നുപറഞ്ഞത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com