മരട് ഫ്ളാറ്റ്: സമയപരിധി അവസാനിച്ചു, ഒഴിഞ്ഞത് 243 ഉടമകൾ, ഒഴിയാനുളളത് 83 കുടുംബങ്ങൾ; സാധനങ്ങൾ മാറ്റുന്നത് പുരോ​ഗമിക്കുന്നു 

മ​ര​ടി​ലെ ഫ്ലാ​റ്റു​ക​ളി​ൽ നി​ന്നും ഒഴിയാനുളള സമയപരിധി അവസാനിച്ചതോടെ, ഇതുവരെയുളള ക​ണ​ക്ക​നു​സ​രി​ച്ച് 243 ഫ്ലാ​റ്റു​ക​ളി​ൽ​നി​ന്ന് ആ​ളു​ക​ൾ ഒ​ഴി​ഞ്ഞു
മരട് ഫ്ളാറ്റ്: സമയപരിധി അവസാനിച്ചു, ഒഴിഞ്ഞത് 243 ഉടമകൾ, ഒഴിയാനുളളത് 83 കുടുംബങ്ങൾ; സാധനങ്ങൾ മാറ്റുന്നത് പുരോ​ഗമിക്കുന്നു 

കൊ​ച്ചി: മ​ര​ടി​ലെ ഫ്ലാ​റ്റു​ക​ളി​ൽ നി​ന്നും ഒഴിയാനുളള സമയപരിധി അവസാനിച്ചതോടെ, ഇതുവരെയുളള ക​ണ​ക്ക​നു​സ​രി​ച്ച് 243 ഫ്ലാ​റ്റു​ക​ളി​ൽ​നി​ന്ന് ആ​ളു​ക​ൾ ഒ​ഴി​ഞ്ഞു. 83 ഫ്ളാ​റ്റു​ക​ളാ​ണ് ഇ​നി ഒ​ഴി​യാ​നു​ള്ള​തെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ എ​സ് സു​ഹാ​സ് അ​റി​യി​ച്ചു. 

ഫ്ളാ​റ്റു​ക​ളി​ൽ​നി​ന്ന് താ​മ​സ​ക്കാ​ർ​ക്ക് ഒ​ഴി​ഞ്ഞു​പോ​കാ​നു​ള്ള സ​മ​യ​പ​രി​ധി വ്യാഴാഴ്ച അർധരാത്രി 12 വ​രെയായിരുന്നു. എ​ന്നാ​ൽ ഫ്ലാ​റ്റു​ട​മ​ക​ൾ ഒ​ന്നി​ച്ച് സാ​ധ​ന​ങ്ങ​ൾ മാ​റ്റാ​ൻ തു​ട​ങ്ങി​യ​തോ​ടെ ഫ്ലാ​റ്റു​ക​ളി​ലെ ലി​ഫ്റ്റു​ക​ൾ ത​ക​രാ​റി​ലാ​യി. ഇ​തോ​ടെ വീ​ട്ടു​സാ​ധ​ന​ങ്ങ​ൾ മാ​റ്റാ​ൻ കൂ​ടു​ത​ൽ സ​മ​യം ആ​വ​ശ്യ​മാ​യ​തി​നാ​ൽ ജി​ല്ലാ​ഭ​ര​ണ​കൂ​ടം സാ​വ​കാ​ശം അ​നു​വ​ദി​ച്ചു.ഫ്ലാറ്റുകൾ പൊളിക്കാൻ നിശ്ചയിച്ച 11-ാം തീയതി വരെ സമയം നൽകിയേക്കും.

വൈ​ദ്യു​തി​യും വെ​ള്ള​വും ത​ത്കാ​ലം വി​ച്ഛേ​ദി​ക്കി​ല്ലെ​ന്നും പ​ക്ഷെ ഉ​ട​മ​ക​ൾ ഇന്നലെ രാത്രിതന്നെ ഫ്ലാ​റ്റു​ക​ൾ വി​ട്ടു​പോ​ക​ണ​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു. ഫ്ലാ​റ്റ് ഒ​ഴി​പ്പി​ക്കാ​നാ​യി സാ​യു​ധ​സേ​നാ ക്യാമ്പിൽ നി​ന്ന് അ​റു​പ​തോ​ളം പോ​ലീ​സു​കാ​രാ​ണ് ഇ​വി​ടേ​ക്ക് എ​ത്തി​യത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com