കാക്കയിടിച്ച് എന്‍ജിന്‍ തകരാറിലായി; മാവേലി എക്‌സ്പ്രസ് ഒന്നരമണിക്കൂര്‍ വൈകി

പകരം കണ്ണൂരില്‍ നിന്ന് എത്തിച്ച എന്‍ജിന്‍ ഘടിപ്പിച്ചാണ് യാത്ര പുനരാരംഭിച്ചത്.
കാക്കയിടിച്ച് എന്‍ജിന്‍ തകരാറിലായി; മാവേലി എക്‌സ്പ്രസ് ഒന്നരമണിക്കൂര്‍ വൈകി

കണ്ണൂര്‍: കാക്കയിടിച്ച് എന്‍ജിന്‍ തകരാറിലായതിനെ തുടര്‍ന്ന് ട്രെയിന്‍ ഒന്നര മണിക്കൂര്‍ വൈകി. വെള്ളിയാഴ്ച പുലര്‍ച്ചെ തിരുവനന്തപുരം- മംഗളൂരു മാവേലി എക്‌സ്പ്രസ് തീവണ്ടിയാണ് ഒന്നരമണിക്കൂറോളം തലശ്ശേരി സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ടത്. 

പകരം കണ്ണൂരില്‍ നിന്ന് എത്തിച്ച എന്‍ജിന്‍ ഘടിപ്പിച്ചാണ് യാത്ര പുനരാരംഭിച്ചത്. പുലര്‍ച്ചെ 4.55ന് തലശ്ശേരി റെയില്‍വേ സ്‌റ്റേഷനിലെത്തിയപ്പോഴാണ് എന്‍ജിനെ വൈദ്യുതിക്കമ്പിയുമായി ബന്ധിപ്പിക്കുന്ന ഭാഗമായ പാന്റോഗ്രാഫ് കാക്കയിടിച്ച് തകരാറിലായത്.

ഇതിനിടെ 5.30ന് ഒന്നാമത്തെ പ്ലാറ്റ്‌ഫോമിനോടുചേര്‍ന്നുള്ള പാളത്തില്‍വരേണ്ട ചെന്നൈ-മംഗളൂരു വണ്ടി മധ്യത്തിലെ പാളത്തിലേക്ക് കടത്തിവിട്ടു. ഈവണ്ടിയിലേക്ക് പ്ലാറ്റ്‌ഫോമില്‍നിന്ന് ഒന്നാമത്തെ പാളത്തിലേക്കിറങ്ങിമാത്രമേ കയറാനാകുകയുള്ളൂ. 

യാത്രക്കാരുടെ സൗകര്യം പരിഗണിച്ച് 10 മിനിറ്റ് നിര്‍ത്തിയിട്ട്, എല്ലാവരും കയറിയെന്നുറപ്പാക്കിമാത്രമാണ് ഈ വണ്ടി സ്‌റ്റേഷന്‍ വിട്ടത്. കണ്ണൂരില്‍നിന്ന് ഡീസല്‍ എന്‍ജിനെത്തിച്ച് ഘടിപ്പിച്ച് 6.35ന് മാവേലി യാത്രതുടര്‍ന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com