കാറിനുള്ളില്‍ നിന്നും സ്ത്രീയുടെ കരച്ചില്‍ ; വാഹനം തടഞ്ഞ നാട്ടുകാര്‍ക്ക് അമ്പരപ്പ്

സ്ത്രീയുടെ കരച്ചില്‍ കേട്ട് വാഹനം തടഞ്ഞുനിര്‍ത്തിയ നാട്ടുകാര്‍ സംഭവം കണ്ട് അമ്പരന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ആലപ്പുഴ : പൊതുവഴിയിലൂടെ കാറില്‍ യാത്ര ചെയ്യവെയുണ്ടായ തര്‍ക്കം ദമ്പതികളെ കൊണ്ടെത്തിച്ചത് ഏറ്റുമുട്ടലില്‍. മദ്യലഹരിയിലായിരുന്ന ദമ്പതികള്‍ പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. കായംകുളം ചേരാവള്ളിയില്‍ കഴിഞ്ഞദിവസമാണ് സംഭവമുണ്ടായത്. 

മദ്യലഹരിയിലായിരുന്ന സ്ത്രീ മര്‍ദനമേറ്റ് അവശനിലയിലായിരുന്നു. സ്ത്രീയുടെ കരച്ചില്‍ കേട്ട് വാഹനം തടഞ്ഞുനിര്‍ത്തിയ നാട്ടുകാര്‍ സംഭവം കണ്ട് അമ്പരന്നു. മദ്യലഹരിയില്‍ ഇരുവരും ഏറ്റുമുട്ടുന്നു. 

ദമ്പതികളെ നാട്ടുകാര്‍ തടഞ്ഞുവെച്ച് പൊലീസിന് കൈമാറി. ഇവരെ പൊലീസ് ആശുപത്രിയിലേക്ക് മാറ്റി. അറുന്നൂറ്റിമംഗലം സ്വദേശികളാണ് ദമ്പതികള്‍ എന്നാണ് റിപ്പോര്‍ട്ട്. സ്ത്രീക്ക് പരാതി ഇല്ലാത്തതിനാല്‍ കേസെടുത്തിട്ടില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com