കുഞ്ഞുങ്ങളെ ഉറക്കിക്കിടത്തി കാമുകനൊപ്പം പോയി: യുവതിയും കാമുകനും അറസ്റ്റില്‍

യുവതിയുടെ ഭര്‍ത്താവിന്റെ പരാതിയെത്തുടര്‍ന്നാണ് ഇവരെ പൊലീസ് കണ്ടെത്തി അറസ്റ്റ് ചെയ്തത്.
കുഞ്ഞുങ്ങളെ ഉറക്കിക്കിടത്തി കാമുകനൊപ്പം പോയി: യുവതിയും കാമുകനും അറസ്റ്റില്‍

നിലമ്പൂര്‍: രണ്ട് കുട്ടികളെ ഉപേക്ഷിച്ച് കാമുകന്റെ കൂടെ പോയ അമ്മയെയും കാമുകനേയും പൊലീസ് അറസ്റ്റു ചെയ്തു. യുവതിയുടെ ഭര്‍ത്താവിന്റെ പരാതിയെത്തുടര്‍ന്നാണ് ഇവരെ പൊലീസ് കണ്ടെത്തി അറസ്റ്റ് ചെയ്തത്. തൃശൂരില്‍ നിന്നാണ് ഇവരെ കണ്ടെത്തിയത്. 

ഭര്‍ത്താവിന്റെ പരാതിയെ തുടര്‍ന്ന് നിലമ്പൂര്‍ സിഐ സുനില്‍ പുളിക്കലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇരുവരേയും തൃശൂരില്‍ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇരുവരേയും നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

മൊബൈല്‍ ഫോണിലൂടെ തുടങ്ങിയ ബന്ധം കഴിഞ്ഞ ഒരുവര്‍ഷമായി ഇരുവരും തുടരുകയായിരുന്നു. കഴിഞ്ഞ 30ാം തീയതി പത്തും ആറും വയസുള്ള കുട്ടികളെ ഉറക്കിക്കിടത്തി യുവതി യുവാവിന്റെ കൂടെ ഇറങ്ങിപ്പോകുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com