മദ്യപാനവുമായി ബന്ധപ്പെട്ട് പ്രശ്‌നം: ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ വീട് കയറി ആക്രമണം; അഞ്ചുപേര്‍ക്ക് പരിക്ക്, രണ്ടുപേര്‍ അറസ്റ്റില്‍

കാഞ്ഞൂര്‍ തറനിലത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ വീടിനുനേരെ ആക്രമണം
മദ്യപാനവുമായി ബന്ധപ്പെട്ട് പ്രശ്‌നം: ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ വീട് കയറി ആക്രമണം; അഞ്ചുപേര്‍ക്ക് പരിക്ക്, രണ്ടുപേര്‍ അറസ്റ്റില്‍

അങ്കമാലി: കാഞ്ഞൂര്‍ തറനിലത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ വീടിനുനേരെ ആക്രമണം. വീട്ടുകാരും അയല്‍വാസികളുമടക്കം അഞ്ചുപേര്‍ക്ക് പരിക്കേറ്റു. അക്രമിസംഘത്തിലുള്‍പ്പെട്ട രണ്ടുപേരെ കാലടി പൊലീസ് പിടികൂടി.

കാലടി ശ്രീശങ്കര കോളജിലെ ഡിഗ്രി അവസാന വര്‍ഷ വിദ്യാര്‍ഥിയായ തറനിലം തച്ചിലമറ്റത്ത് പ്രേംജിത്തിന്റെ വീടിന് നേരെയാണ്
 കഴിഞ്ഞദിവസം പുലര്‍ച്ചെ ആക്രമണം നടത്തിയത്. പ്രേംജിത്തും സഹോദരന്‍ പ്രണവും അമ്മ ശ്രീജയുമാണ് വീട്ടിലുണ്ടായിരുന്നത്. ബൈക്കിലും കാറിലുമായെത്തിയ  അക്രമി സംഘത്തില്‍ ആറുപേരുണ്ടായിരുന്നതായി വീട്ടുകാര്‍ പൊലീസിന് മൊഴി നല്‍കി. മുഖം മൂടി ധരിച്ചെത്തിയ സംഘം വാതിലില്‍ മുട്ടി, വീട്ടുകാര്‍ വാതില്‍ തുറന്നപ്പോള്‍ അകത്തുകയറിയ സംഘം വീട്ടുകാരെ ആക്രമിച്ചു. കമ്പിവടിയും പട്ടികയും ഉപയോഗിച്ചാണ് അക്രമണം നടത്തിയത്. ബഹളം കേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ക്കും മര്‍ദനമേറ്റു. 

ഡിവൈഎഫ്‌ഐ കാഞ്ഞൂര്‍ മേഖലാ കമ്മിറ്റി അംഗമാണ് പ്രേംജിത്ത്. മദ്യപാനവുമായി ബന്ധപ്പെട്ട് കോളജിലുണ്ടായ സംഭവങ്ങളാണ് ആക്രമണ കാരണമെന്ന് സൂചനയുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com