അറുപത് ദിവസത്തെ അന്വേഷണം; ചോദ്യം ചെയ്തത് 200 പേരെ; ജോളിയുടെ നുണകളിൽ നിന്ന് പിടിച്ചുകയറി പൊലീസ്

മൃതദേഹം കല്ലറകളില്‍നിന്ന് പുറത്തെടുത്ത് ഫോറന്‍സിക്  പരിശോധന നടത്തുകയും സാമ്പിളുകള്‍ ശേഖരിക്കുകയും ചെയ്തു
അറുപത് ദിവസത്തെ അന്വേഷണം; ചോദ്യം ചെയ്തത് 200 പേരെ; ജോളിയുടെ നുണകളിൽ നിന്ന് പിടിച്ചുകയറി പൊലീസ്

വടകര: താമരശ്ശേരി കൂടത്തായി കൊലപാതക പരമ്പരയെ കുറിച്ച് രണ്ടുമാസം മുന്‍പി കിട്ടിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഒടുവില്‍ അന്വേഷണം തുടങ്ങുന്നത്.അതാകട്ടെ, 2011 ല്‍ റോയി തോമസിന്‍റെ മരണവുമായി ബന്ധപ്പെട്ടാണ്. സംഭവസമയത്ത് മരണത്തില്‍ സംശയങ്ങളില്ലെന്നാണ് റിപ്പോര്‍ട്ട് ലഭിച്ചത്. എന്നാല്‍, അന്നത്തെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സയനൈഡ് കഴിച്ചാണ് മരണമെന്നുണ്ടായിരുന്നു. തുടര്‍ന്ന് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുകയും കോടതിയുടെ നിര്‍ദേശാനുസരണം പുനരന്വേഷണം നടത്താന്‍ ഡി.ഡി.ബി ഡി.വൈ.എസ്.പി. ഹരിദാസിന്‍റെ സംഘം റൂറല്‍ എസ്.പിയുടെ നേതൃത്വത്തില്‍ തീര്‍ത്തും ശാസ്ത്രീയമായി അന്വേഷിച്ചതോടെയാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്വരുന്നത്. ഇതിനായി നാലാളറിയാതെ 200 പേരെ ചോദ്യം ചെയ്തു. മൂന്ന് വീടുകള്‍ റെയ്ഡ് ചെയ്തു. എല്ലാം കൃത്യമായ വിവരങ്ങള്‍ ലഭിക്കുന്നതിനുവേണ്ടിയായിരുന്നുവെന്ന് എസ്.പി. പറഞ്ഞു.

കേസന്വേഷണത്തിന്‍റെ തുടക്കത്തില്‍ തന്നെ, ആറുപേര്‍ മരിച്ചത് സമാനരീതിയിലാണെന്ന് മനസിലാവുന്നത്.  2002 മുതല്‍മരണങ്ങള്‍ നടന്നത്. തുടക്കത്തില്‍ തന്നെ, ജോളിയെ സംശയിച്ചു. ബികോം വിദ്യാഭ്യാസം മാത്രമുള്ള ഇവര്‍ ഉള്ളത്. എന്‍.ഐ.ടി ലക്ചറാണെന്നാണ് നാട്ടുകാരെ ബോധ്യപ്പെടുത്തിയത്. എല്ലാം വ്യാജമായിരുന്നു. ഇപ്പോഴിതാ, ജോളി ആറു പേരുടെ മരണത്തിലും കുറ്റം സമ്മതിച്ചു. എന്നാല്‍,  മറ്റു അഞ്ചു കേസുകള്‍ തുടര്‍ അന്വേഷണത്തിന്‍റെ ഭാഗമാണ്.

2011ല്‍ റോയ് തോമസ് മരിച്ചപ്പോള്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സയനൈഡിന്‍റെ സാന്നിധ്യം കണ്ടെങ്കിലും അന്വേഷണം നടന്നില്ല. രണ്ട് മാസം മുന്‍പ് സഹോദരള്‍ റോജോ തോമസ് നല്‍കിയ പരാതിയില്‍ കേസ് വീണ്ടും അന്വേഷിക്കുന്നത്. ആറു മരങ്ങളിലും ഒന്നാം പ്രതിയായ ജോളിയുടെ സാന്നിധ്യം അന്വേഷണത്തിന് വഴിത്തിരിവായി. റോയ് മരിച്ചത് ഹൃദയാഘാതം കാരണമാണെന്ന് എല്ലാവരെയും അറിയിച്ചത് ജോളിയാണ്.  ജോളിയെ ചോദ്യം ചെയ്തപ്പോള്‍ 50 ചോദ്യങ്ങള്‍ക്ക് മൊഴി നല്‍കിയതില്‍ വൈരുധ്യമുണ്ടായി. തുടര്‍ന്നാണ്, ആറു കല്ലറകള്‍ തുറക്കാന്‍ അനുമതി തേടിയത്. മൃതദേഹം കല്ലറകളില്‍നിന്ന് പുറത്തെടുത്ത് ഫോറന്‍സിക്  പരിശോധന നടത്തുകയും സാമ്പിളുകള്‍ ശേഖരിക്കുകയും ചെയ്തു. ഇതിന്‍റെ റിപ്പോര്‍ട്ട് ഫോറന്‍സിക് ലാബില്‍നിന്ന് ലഭിച്ചതിനുശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com