ഇനി രൊക്കം പണമില്ല എന്ന് ഓര്‍ത്ത് ഭയപ്പെടേണ്ട!; വാഹന പിഴയടയ്ക്കാന്‍ പുതിയ സംവിധാനവുമായി കേരള പൊലീസ്, വീഡിയോ ക്യാമറയുളള മെഷീന്‍

കയ്യില്‍ രൊക്കം പണമില്ലാത്തവര്‍ക്ക് വാഹന പിഴയടയ്ക്കാന്‍ എടിഎം കാര്‍ഡ് ഉപയോഗിക്കാനുളള സൗകര്യമാണ് കേരള പൊലീസ് ഏര്‍പ്പെടുത്താന്‍ പോകുന്നത്
ഇനി രൊക്കം പണമില്ല എന്ന് ഓര്‍ത്ത് ഭയപ്പെടേണ്ട!; വാഹന പിഴയടയ്ക്കാന്‍ പുതിയ സംവിധാനവുമായി കേരള പൊലീസ്, വീഡിയോ ക്യാമറയുളള മെഷീന്‍

കൊച്ചി: ഉയര്‍ന്ന പിഴ വ്യവസ്ഥ ചെയ്യുന്ന മോട്ടോര്‍ വാഹനനിയമ ഭേദഗതിക്കെതിരെയുളള പ്രതിഷേധം രാജ്യത്ത് ഇപ്പോഴും തുടരുകയാണ്. പലപ്പോഴും നിയമലംഘനങ്ങള്‍ കയ്യോടെ പിടികൂടുമ്പോള്‍, ഉയര്‍ന്ന പിഴ കാരണം പണം അപ്പോള്‍ തന്നെ നല്‍കി രക്ഷപ്പെടാന്‍ കഴിയാത്ത അവസ്ഥയാണ്. ഇതുമൂലം കോടതിയില്‍ പോകേണ്ട സ്ഥിതിയാണ് യാത്രക്കാര്‍ക്ക്. ഇതിന് പരിഹാരം കാണുകയാണ് കേരള പൊലീസ്.

കയ്യില്‍ രൊക്കം പണമില്ലാത്തവര്‍ക്ക് വാഹന പിഴയടയ്ക്കാന്‍ എടിഎം കാര്‍ഡ് ഉപയോഗിക്കാനുളള സൗകര്യമാണ് കേരള പൊലീസ് ഏര്‍പ്പെടുത്താന്‍ പോകുന്നത്. നവംബര്‍ ഒന്നുമുതല്‍ ഇത് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്.ആയിരത്തോളം പിഒഎസ് മെഷീനുകള്‍ ഇതിനായി പൊലീസുകാര്‍ക്ക് നല്‍കും. എച്ച്ഡിഎഫ്‌സി ബാങ്കിലൂടെയാണ് പദ്ധതി നടപ്പാക്കുന്നത്. 

പിഴത്തുക ബാങ്കുവഴി തത്സമയം സംസ്ഥാന ട്രഷറിയില്‍ എത്തും.ട്രാഫിക് കുറ്റങ്ങളുടെ പിഴത്തുക കുത്തനെ വര്‍ദ്ധിപ്പിച്ചതോടെ പലര്‍ക്കും കൈയോടെ പണമായി അടയ്ക്കാന്‍ സാധിക്കാതായി. ഈ സാഹചര്യത്തിലാണ് പൊലീസ് സൈ്വപ്പിങ് മെഷീന്റെ സാധ്യത അന്വേഷിച്ചത്. 

തമിഴ്‌നാട് പൊലീസ് സൈ്വപ്പിങ് മെഷീന്‍ ഉപയോഗിക്കുന്നുണ്ട്.റീട്ടെയ്ല്‍ ബിസിനസ് രംഗത്ത് ഇപ്പോഴുള്ളവയെക്കാള്‍ ആധുനിക സൈ്വപ്പിങ് മെഷീനുകളാണ് ട്രാഫിക് പൊലീസിന് നല്‍കുന്നത്. ആന്‍ഡ്രോയ്ഡ് ഫോണായും ഇത് ഉപയോഗിക്കാം. ക്യാമറയും മെഷീനിലുണ്ട്. ട്രാഫിക് നിയമലംഘനങ്ങളുടെ വീഡിയോയും ഫോട്ടോയും ഒറ്റ ക്ലിക്കില്‍ സേവ് ചെയ്യാമെന്നതാണ് മറ്റൊരു പ്രത്യേകത.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com