ഇരിങ്ങാലക്കുട ക്രൈസ്റ്റ്‌ കോളജിലെ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസ് മറിഞ്ഞു; വിദ്യാര്‍ഥിനി മരിച്ചു

ഇരിങ്ങാലക്കുട ക്രൈസ്റ്റ്‌ കോളജിലെ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസ് മറിഞ്ഞു; വിദ്യാര്‍ഥിനി മരിച്ചു

കോളജിലെ വിദ്യാര്‍ഥിനിയായ ആന്‍സി വര്‍ഗ്ഗീസാണ് അപകടത്തില്‍ മരിച്ചത്

മലക്കപ്പാറ: വാല്‍പ്പാറയ്ക്കു സമീപം മലക്കപ്പാറയില്‍ കോളജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസ് മറിഞ്ഞു ഒരാള്‍ മരിച്ചു. അപകടത്തില്‍ പത്ത് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. ഇരിങ്ങാലക്കുട ക്രൈസ്റ്റ്‌ കോളജിലെ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. കോളജിലെ വിദ്യാര്‍ഥിനിയായ ആന്‍സി വര്‍ഗ്ഗീസാണ് അപകടത്തില്‍ മരിച്ചത്.

കോളജില്‍ നിന്നും പരിസ്ഥിതി പഠനക്യാംപില്‍ പങ്കെടുക്കാനായി വന്നതായിരുന്നു വിദ്യാര്‍ഥികളുടെ സംഘം. ഇവര്‍ സഞ്ചരിച്ചിരുന്ന ബസ് വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് മറിഞ്ഞാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ മലക്കപ്പാറയിലേയും വാല്‍പ്പാറയിലേയും വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആരുടേയും നില ഗുരുതരമല്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com