കൊലപാതകത്തിന് സയനൈഡ് അല്ലാത്ത വിഷവസ്തുക്കളും ഉപയോഗിച്ചു ?; ചില ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹായം ലഭിച്ചെന്ന് ജോളി ; കൂടുതല്‍ അറസ്റ്റിന് സാധ്യത

സംശയത്തിലുള്ളവരെ കൂടുതല്‍ നിരീക്ഷണത്തിലാക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ അന്വേഷണ സംഘത്തിന് നിര്‍ദേശം നല്‍കി
കൊലപാതകത്തിന് സയനൈഡ് അല്ലാത്ത വിഷവസ്തുക്കളും ഉപയോഗിച്ചു ?; ചില ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹായം ലഭിച്ചെന്ന് ജോളി ; കൂടുതല്‍ അറസ്റ്റിന് സാധ്യത

കോഴിക്കോട് : കൂടത്തായി കൊലപാതക പരമ്പരയില്‍ കൂടുതല്‍ അറസ്റ്റിന് സാധ്യത. കൊലപാതകത്തിന് ബന്ധുക്കളും സുഹൃത്തുക്കളും സഹായിച്ചെന്ന് ജോളി പൊലീസിന് മൊഴി നല്‍കി. ഇതോടെ സംശയത്തിലുള്ളവരെ കൂടുതല്‍ നിരീക്ഷണത്തിലാക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ അന്വേഷണ സംഘത്തിന് നിര്‍ദേശം നല്‍കി. ഇതോടെ നിരീക്ഷണത്തിലുള്ളവരോട് സ്‌റ്റേഷന്‍ പരിധി വിടരുതെന്ന് പൊലീസ് സംഘം നിര്‍ദേശം നല്‍കി. 

കൊലപാതകത്തിന് സയനൈഡ് അല്ലാത്ത വിഷവസ്തുക്കളും ഉപയോഗിച്ചതായും ജോളി മൊഴി നല്‍കിയതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഏതെല്ലാം വിഷ വസ്തുക്കളാണ് ഉപയോഗിച്ചതെന്ന കാര്യം പൊലീസ് പുറത്തുവിട്ടിട്ടില്ല. ഇക്കാര്യത്തില്‍ ജോളിയെ കസ്റ്റഡിയിലെടുത്ത് വീണ്ടും ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. 

കൊല ചെയ്യാന്‍ സഹായിക്കാന്‍ ബന്ധുക്കളും സുഹൃത്തുക്കളുമായ ചില ആളുകളുമണ്ടെന്നുമാണ് ജോളി പൊലീസിനോട് വെളിപ്പെടുത്തിയത്. ഇവര്‍ ആരൊക്കെയെന്ന് ചോദ്യത്തിന് ഓര്‍മ്മിക്കാനാവുന്നില്ലെന്നും മറുപടി നല്‍കി. കേസില്‍ കൂടുതല്‍ തെളിവെടുപ്പിനായി ജോളിയെ ബുധനാഴ്ച്ച പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടും. കുറ്റം സമ്മതിച്ചതിനാല്‍ മാത്യുവിനെയും പ്രജുകുമാറിനെയും കസ്റ്റഡിയില്‍ വാങ്ങേണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ തീരുമാനം.  

റോയിയുടെ മരണത്തിന് മാത്രമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൃത്യമായ തെളിവ് ലഭിച്ചിരിക്കുന്നത്. റോയിക്ക് സയ്‌നൈഡ് നല്‍കിയെന്ന് ഭാര്യ ജോളി സമ്മതിച്ചിരുന്നു. ജോളിക്ക് സയ്‌നെഡ് നല്‍കിയെന്ന് അറസ്റ്റിലായ മാത്യുവും സുഹൃത്ത് പ്രജുകുമാറും സമ്മതിച്ചിട്ടുണ്ട്. പ്രജുകുമാറിന്റെ സ്വര്‍ണ്ണപണിശാലയില്‍ നിന്നും പൊലീസ് സയനൈഡ് കണ്ടെത്തിയിട്ടുമുണ്ട്.കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി ജോളി, മാത്യൂ, പ്രജുകുമാര്‍ എന്നിവരെ 14 ദിവസത്തേക്ക് താമരശേരി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com