മഞ്ചേശ്വരത്ത് സിപിഎമ്മിന് കെട്ടിവച്ച കാശ് കിട്ടില്ല; മുഖ്യ എതിരാളി ബിജെപി; എംസി കമറുദ്ദീന്‍ കന്നടയും തുളുവും പഠിക്കുന്നുണ്ടെന്ന് പികെ കുഞ്ഞാലിക്കുട്ടി

കെട്ടിവെച്ച കാശ് കിട്ടാത്ത സിപിഎം എങ്ങനെ മഞ്ചേശ്വരത്ത് മുഖ്യഎതിരാളിയാകുമെന്ന് പികെ കുഞ്ഞാലിക്കുട്ടി 
മഞ്ചേശ്വരത്ത് സിപിഎമ്മിന് കെട്ടിവച്ച കാശ് കിട്ടില്ല; മുഖ്യ എതിരാളി ബിജെപി; എംസി കമറുദ്ദീന്‍ കന്നടയും തുളുവും പഠിക്കുന്നുണ്ടെന്ന് പികെ കുഞ്ഞാലിക്കുട്ടി

കാസര്‍കോട്: മഞ്ചേശ്വരം ഉപതെരഞ്ഞടുപ്പില്‍ മുഖ്യ എതിരാളി ബിജെപിയാണെന്നാവര്‍ത്തിച്ച് മുസ്ലീം ലീഗ് നേതാവും എംപിയുമായ പികെ കുഞ്ഞാലിക്കുട്ടി. കെട്ടിവെച്ച കാശ് കിട്ടാത്ത സിപിഎം എങ്ങനെ മുഖ്യ എതിരാളിയാകുമെ്ന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു.

മഞ്ചേശ്വരത്തെ ഉപതെരഞ്ഞടുപ്പ് സ്ഥാനാര്‍ഥിയായ കമറുദ്ദീന്‍ തുളുവും കന്നടയും പഠിക്കുന്നുണ്ട്. ഭാഷാ ന്യൂനപക്ഷങ്ങളോട് കമറൂദ്ദീന്‍ നീതി കാട്ടുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.  ഉപതെരഞ്ഞെടുപ്പിനെ നേരിടുന്നതിന് യുഡിഎഫ് ഒറ്റക്കെട്ടായി ഒരുങ്ങിക്കഴിഞ്ഞു. ഒരുവിധ പ്രശ്‌നവും യുഡിഎഫില്‍ ഇല്ല. മഞ്ചേശ്വരത്ത് യുഡിഎഫ് സ്ഥാനാര്‍ഥി വലിയ വിജയെ നേടുമെന്നും അദ്ദേഹം പറഞ്ഞു. 

എല്‍ഡിഎഫ് അവിടെ ഒരു ഘടകമല്ല.  കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പിലും രണ്ടാം സ്ഥാനത്തുവന്നത് ബിജെപിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പെരിയ വിഷയത്തിലും വികസന പ്രശ്‌നങ്ങളിലും സംസ്ഥാന സര്‍ക്കാരിനെതിരായ വികാരമാണുള്ളത്. യുഡിഎഫ് സര്‍ക്കാര്‍ ചെയ്ത വികസനപ്രവര്‍ത്തനങ്ങളൊന്നും ഇടതുപക്ഷ സര്‍ക്കാരിന് മുന്നോട്ടുകൊണ്ടുപോകാനായില്ലെന്നും അദ്ദേഹം ആരോപിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com