അന്നമ്മയെ കൊല്ലാന്‍ ജോളി മുമ്പും ശ്രമിച്ചു ; വിഷത്തിന്റെ അളവ് കുറഞ്ഞതിനാല്‍ ശ്രമം പാളിയെന്ന് ക്രൈംബ്രാഞ്ച്

ആദ്യ ശ്രമം പരാജയപ്പെട്ടശേഷമാണ്, ആട്ടിന്‍ സൂപ്പില്‍ കൂടുതല്‍ അളവില്‍ വിഷം ചേര്‍ത്ത് ജോളി അന്നമ്മയ്ക്ക് നല്‍കിയത്
അന്നമ്മയെ കൊല്ലാന്‍ ജോളി മുമ്പും ശ്രമിച്ചു ; വിഷത്തിന്റെ അളവ് കുറഞ്ഞതിനാല്‍ ശ്രമം പാളിയെന്ന് ക്രൈംബ്രാഞ്ച്

കോഴിക്കോട് : കൂടത്തായി പൊന്നാമറ്റം തറവാട്ടില്‍ ആദ്യം മരിച്ച അന്നമ്മ തോമസിന് നേരെ മുമ്പും വധശ്രമമുണ്ടായിരുന്നതായി ക്രൈംബ്രാഞ്ച്. അന്നമ്മ മരിക്കുന്നതിന് 22 ദിവസം മുമ്പായിരുന്നു സംഭവം. ഭക്ഷണത്തില്‍ വിഷം നല്‍കിയായിരുന്നു അന്നമ്മയെ കൊലപ്പെടുത്താന്‍ ജോളി ശ്രമിച്ചത്. എന്നാല്‍ വിഷത്തിന്റെ അളവ് കുറഞ്ഞതുകൊണ്ടാണ് മരിക്കാതെ രക്ഷപ്പെട്ടത്. 

കൈകാല്‍ തളര്‍ച്ച അടക്കമുള്ള അസ്വസ്ഥതകള്‍ അന്നമ്മയ്ക്കുണ്ടായി. ഉടന്‍ തന്നെ വിദഗ്ധ ചികില്‍സ നല്‍കാന്‍ സാധിച്ചതുകൊണ്ടാണ് രക്ഷപ്പെടുത്താനായത്. പരിശോധനകളില്‍ എന്താണ് അസുഖത്തിന്റെ കാരണമെന്ന് കണ്ടെത്താനായില്ല. ഇതിനെത്തുടര്‍ന്ന് ആശുപത്രി അധികൃതര്‍ക്കെതിരെ ചികില്‍സാപ്പിഴവ് ആരോപിച്ച് പരാതി നല്‍കിയിരുന്നു. ആദ്യ ശ്രമം പരാജയപ്പെട്ടശേഷമാണ്, ആട്ടിന്‍ സൂപ്പില്‍ കൂടുതല്‍ അളവില്‍ വിഷം ചേര്‍ത്ത് ജോളി അന്നമ്മയ്ക്ക് നല്‍കിയത്. 

അന്നമ്മയുടെ മരണശേഷം മകള്‍ രഞ്ജിക്കുനേരെയും വധശ്രമമുണ്ടായി. കോളേജില്‍ പഠിക്കുകയായിരുന്നു അന്ന് രഞ്ജി. ശരീരത്തില്‍ രക്തത്തിന്റെ അളവ് കുറവായതിനാല്‍ ആയുര്‍വേദ മരുന്ന് രഞ്ജി കഴിച്ചിരുന്നു. അന്ന് ജോളി നല്‍കിയ അരിഷ്ടം കുടിച്ച രഞ്ജി അവശയാവുകയായിരുന്നു. കണ്ണില്‍ ഇരുട്ടുകയറുകയും ഓക്കാനിക്കുകയും ചെയ്തു. ലിറ്റര്‍ കണക്കിന് വെള്ളം കുടിച്ച ശേഷമാണ് സാധാരണ നിലയിലായത്. എന്നാല്‍ അന്ന് സംശയമൊന്നും തോന്നിയില്ലെന്ന് രഞ്ജി തോമസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com