ഊതിയാലും വീര്‍ക്കാത്ത ബലൂണാണ് മുല്ലപ്പള്ളി; ചുട്ട മറുപടിയുമായി സിപിഎം

ഊതിയാലും വീര്‍ക്കാത്ത ബലൂണാണ് മുല്ലപ്പള്ളി; ചുട്ട മറുപടിയുമായി സിപിഎം

വട്ടിയൂര്‍ക്കാവിലെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി വികെ പ്രശാന്തിനെതിരായ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ വിമര്‍ശനത്തിന് മറുപടിയുമായി സിപിഎം

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവിലെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി വികെ പ്രശാന്തിനെതിരായ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ വിമര്‍ശനത്തിന് മറുപടിയുമായി സിപിഎം. ഊതി വീര്‍പ്പിച്ച ബലൂണാണ് പ്രശാന്ത് എന്നായിരുന്നു മുല്ലപ്പള്ളിയുടെ പരാമര്‍ശം.  

ഊതിയാലും വീര്‍ക്കാത്ത ബലൂണാണ് മുല്ലപ്പള്ളിയെന്ന് ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പരിഹസിച്ചു. പ്രശാന്തിന്റെ ജനപ്രീതിയില്‍ മുല്ലപ്പള്ളിക്ക്  അസൂയയാണെന്നും ആനാവൂര്‍ പറഞ്ഞു. 

കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു മുല്ലപ്പള്ളിയുടെ ബലൂണ്‍ പരാമര്‍ശം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com