ഭാര്യയെയും മകളെയും കൊല്ലാന്‍ അവസരമൊരുക്കി; ജോളിക്ക് ഒത്താശ ചെയ്തു; അന്വേഷണസംഘത്തിന് മുന്നില്‍ പൊട്ടിക്കരഞ്ഞ് ഷാജു

ജോളിയുമായി മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതി അനുസരിച്ചാണ്  മകളെയും ഭാര്യ സിലിയെയും ദന്താശുപത്രിയില്‍ എത്തിച്ചതെന്ന് ഷാജുവിന്റെ കുറ്റസമ്മതം
ഭാര്യയെയും മകളെയും കൊല്ലാന്‍ അവസരമൊരുക്കി; ജോളിക്ക് ഒത്താശ ചെയ്തു; അന്വേഷണസംഘത്തിന് മുന്നില്‍ പൊട്ടിക്കരഞ്ഞ് ഷാജു

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര നടത്താന്‍ ജോളിക്ക് താന്‍ ഒത്താശ ചെയ്തുകൊടുത്തതായി രണ്ടാം ഭര്‍ത്താവ് ഷാജുവിന്റെ കുറ്റസമ്മതം. തന്റെ ഭാര്യയെയും രണ്ട് വയസ്സുകാരി മകളെയും കൊലപ്പെടുത്താന്‍ അവസരമൊരുക്കിയത് താനാണെന്ന് ഷാജു അന്വേഷണ സംഘത്തോട് സമ്മതിച്ചതായാണ് സൂചന. ജോളിയുമായി മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതി അനുസരിച്ചാണ്  സിലിയെ ദന്താശുപത്രിയില്‍ എത്തിച്ചതെന്നും ഷാജു പറഞ്ഞു.

ചോദ്യം ചെയ്യലിനിടെ പലപ്പോഴും ഷാജു അന്വേഷണസംഘത്തിന് മുന്നില്‍ പൊട്ടിക്കരഞ്ഞു. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലില്‍ ആദ്യം ഷാജു കുറ്റം സമ്മതിക്കാന്‍ തയ്യാറായില്ലെങ്കിലും തെളിവുകള്‍ നിരത്തി ചോദ്യം ചെയ്തതോടെ ഷാജു കുറ്റസമ്മതം നടത്തുകയായിരുന്നു.

ജോളി നടത്തിയ കൊലപാതകങ്ങളെക്കുറിച്ച് അറിയാമായിരുന്നെന്ന് ഷാജുവിന്റെ മൊഴി നല്‍കി ഭയം കാരണമാണ് പുറത്തുപറയാതിരുന്നത്. എസ് പി ഓഫീസിലാണ് ഷാജുവിന്റെ നിര്‍ണായക വെളിപ്പെടുത്തല്‍. താനൊരു അധ്യാപകനാണ്. അതുകൊണ്ട് ആ  പരിഗണന നല്‍കണമെന്നും അന്വേഷണ ഉദ്യോഗസ്ഥരോട് ഷാജു പറഞ്ഞു. അധ്യാപകനായ തന്റെ ഭാഗത്തുനിന്ന് സംഭവിക്കാന്‍ പാടില്ലാത്തത് സംഭവിച്ചെന്നും ഷാജു സമ്മതിച്ചു.

ഇന്ന് രാവിലെയാണ് ഷാജുവിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. പിന്നീട് കസ്റ്റഡിയിലെടുക്കകയും ആയിരുന്നു. ഷാജുവിനെതിരെ നിര്‍ണായക തെളിവുകള്‍ ലഭിച്ചതായാണ് സൂചന. ഷാജു നിരപരാധിയാണെന്ന് വാദിച്ച് ഷാജുവിന്റെ കുടുംബവും രംഗത്തെത്തിയിരുന്നു. മരണങ്ങളില്‍ ജോളിയെ സംശമുണ്ടെന്നും  ഷാജുവിന്റെ കുടുംബം ആരോപിച്ചു.

ജോളിയെ സംശയിച്ചിരുന്നില്ലെന്നും കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് പോലീസ് ജോളിയെ ചോദ്യംചെയ്തപ്പോള്‍ മാത്രമാണ് അവരുടെ പങ്കിനെ കുറിച്ച് അറിയാന്‍ കഴിഞ്ഞെതുമായിരുന്നു ഷാജുവിന്റെ ആദ്യപ്രതികരണം. ജോളി എന്‍ ഐ ടി അധ്യാപികയാണെന്നാണ് മറ്റുള്ളവരെ പോലെ താനും വിശ്വസിച്ചിരുന്നതെന്നും അന്ന് ഷാജു പറഞ്ഞിരുന്നു. എന്നാല്‍ ഈ നിലപാടുകളില്‍നിന്നാണ് ഷാജുവിന്റെ ഇപ്പോഴത്തെ മലക്കം മറിച്ചില്‍.

പലസമയത്തും ജോളി തന്നെ ഭീഷണിപ്പെടുത്തിയിരുന്നു. ജോളിയുടെ പുറമേയുള്ള ബന്ധങ്ങളും തന്നില്‍ ഭയമുണ്ടാക്കിയിരുന്നു. ഈ ബന്ധങ്ങളുപയോഗിച്ച് ജോളി തന്നെ ഇല്ലാതാക്കുമെന്ന് ഭയപ്പെട്ടിരുന്നെന്നും ഷാജു പറഞ്ഞു. ഭാര്യ സിലി മരിച്ച സമയത്ത് അന്ത്യചുംബനം നല്‍കുന്ന വേളയില്‍ തനിക്കൊപ്പം കയറി നില്‍ക്കാന്‍ ജോളി ശ്രമിച്ചിരുന്നെന്നും ഷാജു മൊഴി നല്‍കി.

കൊലപാതകങ്ങളില്‍ ഷാജുവിനും പങ്കുണ്ടെന്നുള്ള ജോളിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ വീണ്ടും ചോദ്യം ചെയ്യുന്നതിനായി ഇന്ന് വിളിച്ച് വരുത്തിയത്. താന്‍ ചെയ്ത കുറ്റകൃത്യങ്ങളില്‍  കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും സഹായമുണ്ടായിരുന്നതായാണ് ജോളി മൊഴി നല്‍കിയത്. പയ്യോളി െ്രെകം ബ്രാഞ്ച് ഓഫീസില്‍ ഷാജുവിനെ ഒന്നരമണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് വകരയിലെ എസ് പി ഓഫീസിലെത്തിച്ചു. തിങ്കളാഴ്ച വൈകുന്നേരത്തോടെ ഷാജുവിന്റെ അറസ്റ്റുണ്ടായേക്കുമെന്നാണ് സൂചന.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com