ഷാജുവിനെ ചോദ്യം ചെയ്ത് വിട്ടയച്ചു; മൃതദേഹങ്ങളുടെ രാസ പരിശോധന വിദേശത്ത് 

കൂടത്തായിയിലെ കൊലപാതക പരമ്പരയുടെ അന്വേഷണം നല്ല രീതിയില്‍ പുരോഗമിക്കുന്നതായി എസ്പി കെജി സൈമണ്‍
ഷാജുവിനെ ചോദ്യം ചെയ്ത് വിട്ടയച്ചു; മൃതദേഹങ്ങളുടെ രാസ പരിശോധന വിദേശത്ത് 

കോഴിക്കോട്: കൂടത്തായിയിലെ കൊലപാതക പരമ്പരയുടെ അന്വേഷണം നല്ല രീതിയില്‍ പുരോഗമിക്കുന്നതായി കോഴിക്കോട് റൂറല്‍ എസ്പി കെജി സൈമണ്‍. ഷാജുവിനെ കസ്റ്റഡിയില്‍ എടുത്തിട്ടില്ലെന്നും ഇപ്പോള്‍ വിട്ടയക്കുകയാണെന്നും എസ്പി പറഞ്ഞു. ഷാജുവിന്റെ എല്ലാ മൊഴികളും വിശദമായി ചര്‍ച്ച ചെയ്ത ശേഷം തീരുമാനമെടുക്കും. എവിടെ പോകുകയാണെങ്കിലും പൊലീസിനെ അറിയിക്കണമെന്ന് ഷാജുവിനോട് ആവശ്യപ്പെട്ടതായും എസ്പി പറഞ്ഞു. 

ജോളിയെ മൂന്നാം തീയതി വിശദമായി ചോദ്യം ചെയ്തിരുന്നു. ഈ സമയത്ത് ഷാജു ഒപ്പമുണ്ടായിരുന്നുവെന്നും എസ്പി വ്യക്തമാക്കി. കൊലപാതകവുമായി ബന്ധമുള്ള തെളിവുകളൊന്നും ഷാജുവിനെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ചില്ല. ഇനിയും കൂടുതല്‍ പേരെ ചോദ്യം ചെയ്യാനുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 

ഡിജിപി ലോക്‌നാഥ് ബെഹ്‌റ വിളിച്ച് പൂര്‍ണ പിന്തുണ അറിയിച്ചിട്ടുണ്ട്. മൃതദേഹങ്ങളുടെ രാസ പരിശോധന വിദേശത്ത് നടത്താന്‍ അനുമതി ലഭിച്ചതായും എസ്പി കൂട്ടിച്ചേര്‍ത്തു. 

നേരത്തെ, തന്റെ ആദ്യ ഭാര്യ സിലിയേയും മകളേയും കൊലപ്പെടുത്താന്‍ ജോളിക്ക് അവസരമൊരുക്കിയത് താനാണെന്ന് ഷാജു ക്രൈംബ്രാഞ്ചിനോട് സമ്മതിച്ചിരുന്നു. രാവിലെ കസ്റ്റഡിയിലെടുത്ത ഷാജുവിനെ വടകര എസ്പി ഓഫീസില്‍ വച്ചാണ് ചോദ്യം ചെയ്തത്. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ ഷാജു പൊട്ടിക്കരഞ്ഞു. ജോളിയുമായി പ്രണയത്തിലായിരുന്നു. ഭാര്യയെയും മകളെയും ഒഴിവാക്കാന്‍ തീരുമാനിച്ചത് ജോളിയെ സ്വന്തമാക്കാനായിരുന്നുവെന്നും ഷാജു പറഞ്ഞിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com