ആദ്യാക്ഷരം എഴുതിച്ച് പിണറായി വിജയൻ; ആചാരം തെറ്റിക്കാതെ എഴുത്തിനിരുത്തൽ

വിജയദശമി ദിനത്തില്‍ കുട്ടിയെ എഴുത്തിനിരുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍
ആദ്യാക്ഷരം എഴുതിച്ച് പിണറായി വിജയൻ; ആചാരം തെറ്റിക്കാതെ എഴുത്തിനിരുത്തൽ

തിരുവനന്തപുരം: വിജയദശമി ദിനത്തില്‍ കുട്ടിയെ എഴുത്തിനിരുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍.  മന്ത്രി ടി പി രാമകൃഷ്ണന്‍റെ ഡ്രൈവര്‍ മിഥുന്‍റെ മകന്‍ ആരുഷിനെയാണ് മുഖ്യമന്ത്രി ആദ്യാക്ഷരമെഴുതിച്ചത്.

അഞ്ചുതിരിയിട്ട നിലവിളക്കും പാത്രത്തില്‍ അരിയും നാക്കിലയും കിണ്ടിയും വെള്ളവും തുളസിക്കതിരുമൊക്കെയായി ആചാരം തെറ്റിക്കാതെയായിരുന്നു എഴുത്തിനിരുത്തൽ ചടങ്ങ്. ക്ലിഫ് ഹൗസിലെ സ്വീകരണമുറിയിലാണ് ഇതിനായുളള ക്രമീകരണങ്ങൾ ഒരുക്കിയത്.നിലത്ത് ചമ്പ്രംപടിഞ്ഞിരുന്ന് ആരുഷിനെ മടിയിൽ ഇരുത്തിയാണ് മുഖ്യമന്ത്രി വിരൽ പിടിച്ചെഴുതിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com