ദിവസവേതനക്കാരെ ഇന്ന് വിളിക്കേണ്ടെന്ന് നിര്‍ദേശം; കെഎസ്ആര്‍ടിസിയിലെ പ്രതിസന്ധി തുടരുന്നു; സര്‍വീസുകള്‍ മുടങ്ങിയേക്കും

അവധി ദിവസമായതിനാല്‍ ഇന്ന് ദിവസവേതനക്കാരായ ജോലിക്കാരെ വിളിക്കേണ്ടെന്നാണ് കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം
ദിവസവേതനക്കാരെ ഇന്ന് വിളിക്കേണ്ടെന്ന് നിര്‍ദേശം; കെഎസ്ആര്‍ടിസിയിലെ പ്രതിസന്ധി തുടരുന്നു; സര്‍വീസുകള്‍ മുടങ്ങിയേക്കും

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ഇന്നും സര്‍വീസ് മുടങ്ങിയേക്കും. താല്‍കാലിക ഡ്രൈവര്‍മാരെ പിരിച്ചുവിട്ടതിനെ തുടര്‍ന്നുള്ള പ്രതിസന്ധി തുടരുന്ന സാഹചര്യത്തിലാണ് സര്‍വീസ് മുടങ്ങുക. അവധി ദിവസമായതിനാല്‍ ഇന്ന് ദിവസവേതനക്കാരായ ജോലിക്കാരെ വിളിക്കേണ്ടെന്നാണ് കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. എന്നാല്‍ ദീര്‍ഘദൂര സര്‍വീസുകളില്‍ ആവശ്യമെങ്കില്‍ ഇവരുടെ സേവനം ഉപയോഗിക്കാം. 

ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 2230 താല്‍ക്കാലിക ഡ്രൈവര്‍മാരെ പിരിച്ചുവിട്ടതോടെയാണ് കെഎസ്ആര്‍ടിസ് പ്രതിസന്ധിയിലായത്. കഴിഞ്ഞ ദിവസങ്ങളില്‍ പലയിടത്തേയും സര്‍വീസുകള്‍ പൂര്‍ണമായോ ഭാഗീകമായോ മുടങ്ങിയതോടെ ദിവസക്കൂലിക്ക്ഡ്രൈവര്‍മാരെ നിയമിക്കാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ദിവസക്കൂലിക്ക് ഡ്രൈവര്‍മാരെ നിയമിക്കുന്നത് തിരക്കേറിയ ദിവസങ്ങളില്‍ മാത്രം മതിയെന്നാണ് കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് യൂണിറ്റുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

അതേസമയം, തുടര്‍ച്ചയായി അവധി ദിവസങ്ങള്‍ വന്നതോടെ ജീവനക്കാരുടെ ശമ്പളവിതരണം വൈകുകയാണ്. സര്‍ക്കാര്‍ 16 കോടി അനുവദിച്ചിട്ടും ശമ്പളം നല്‍കാന്‍ കഴിയാത്ത അവസ്ഥയാണ്. ശമ്പളവിതരണവും മുടങ്ങിയതിനെതിരെ സിഐടിയു അടക്കമുളള തൊഴിലാളി യൂണിയനുകള്‍ മാനേജ്‌മെന്റിനെതിരെ പ്രതിഷേധത്തിലാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com