പാട്ടുപാടി കണക്കു പഠിപ്പിക്കുന്ന ജെസി ടീച്ചര്‍; വൈറലായ വിഡിയോ പങ്കുവെച്ച് തോമസ് ഐസക്

പാട്ടിലൂടെയും കളിയിലൂടെയുമെല്ലാം രസകരമായി കണക്ക് പഠിപ്പിക്കാം എന്ന് കാണിച്ചു തരികയാണ് മുഹമ്മ സിഎംഎസ് എല്‍പി സ്‌കൂളിലെ ജെസി ടീച്ചര്‍
പാട്ടുപാടി കണക്കു പഠിപ്പിക്കുന്ന ജെസി ടീച്ചര്‍; വൈറലായ വിഡിയോ പങ്കുവെച്ച് തോമസ് ഐസക്

ഭൂരിഭാഗം കുട്ടികളുടേയും സ്‌കൂള്‍ ജീവിതത്തിലെ വില്ലന്‍ കണക്കാണ്. പലപ്പോഴും കണക്കിനെ പേടിച്ച് സ്‌കൂളില്‍ പോകാന്‍ പോലും കുട്ടികള്‍ മടിക്കാറുണ്ട്. എന്നാല്‍ കുട്ടികള്‍ക്ക് കണക്കിനോട് ഇഷ്ടം തോന്നിക്കാന്‍ അധ്യാപകര്‍ക്ക് കഴിഞ്ഞാല്‍ പഠിക്കാന്‍ ഇതിലും രസമുള്ള വിഷയമുണ്ടാകില്ല. പാട്ടിലൂടെയും കളിയിലൂടെയുമെല്ലാം രസകരമായി കണക്ക് പഠിപ്പിക്കാം എന്ന് കാണിച്ചു തരികയാണ് മുഹമ്മ സിഎംഎസ് എല്‍പി സ്‌കൂളിലെ ജെസി ടീച്ചര്‍. 

തള്ളക്കോഴിയുടേയും കുഞ്ഞുങ്ങളുടേയും പാട്ടിലൂടെയാണ് ടീച്ചര്‍ കുട്ടികളെ പഠിപ്പിക്കുന്നത്. വളരെ രസകരമായ ക്ലാസിന്റെ വിഡിയോ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോള്‍ ധനമന്ത്രി തോമസ് ഐസക്കാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. ജെസി ടീച്ചറെപ്പോലയുള്ളവര്‍ ഒരുമിച്ചാല്‍ ഏതു സ്‌കൂളും ഒന്നാമതാകും എന്നാണ് അദ്ദേഹം കുറിക്കുന്നത്. വിദ്യാരംഭം കുറിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ആശംസ നേരാനും തോമസ് ഐസക് മറന്നില്ല.

തോമസ് ഐസക്കിന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റ്

വിദ്യാരംഭ ദിനത്തില്‍ നല്ലൊരു കാഴ്ച. മുഹമ്മ സിഎംഎസ് എല്‍ പി സ്‌കൂളിലെ ജെസിടീച്ചര്‍ പഠിപ്പിക്കുന്നു. കുഞ്ഞുങ്ങളെ എങ്ങിനെ കണക്ക് പഠിപ്പിക്കണം എന്നതിന് നല്ലൊരു മാതൃക. ഈ സ്‌കൂളിലെ പ്രധാനാധ്യാപികയും അധ്യാപക അവാര്‍ഡ് ജേത്രിയുമായ ജോളി തോമസിനെ കുറിച്ച് ഫേസ്ബുക്കില്‍ പലവട്ടം എഴുതിയിട്ടുണ്ട്. ഇവര്‍ സഹോദരിമാരാണ്. ജെസിടീച്ചറിനെ പോലുള്ളവര്‍ ഒരുമിച്ചാല്‍ ഏതു സ്‌കൂളാണ് ഒന്നാം തരത്തിലേക്ക് മാറാത്തത്. ജില്ലാതലത്തില്‍ അധ്യാപക പരിശീലക കൂടിയാണ് ജെസിടീച്ചര്‍.

വിദ്യാരംഭം കുറിക്കുന്ന എല്ലാ കുഞ്ഞുങ്ങള്‍ക്കും ആശംസകള്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com