പാവറട്ടി കസ്റ്റഡി മരണം : മൂന്ന് എക്‌സൈസ് ഓഫീസര്‍മാര്‍ അറസ്റ്റില്‍

സംഭവവുമായി ബന്ധപ്പെട്ട് എട്ട് എക്‌സൈസ് ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു
പാവറട്ടി കസ്റ്റഡി മരണം : മൂന്ന് എക്‌സൈസ് ഓഫീസര്‍മാര്‍ അറസ്റ്റില്‍

തൃശൂര്‍ : പാവറട്ടി കസ്റ്റഡി മരണക്കേസില്‍ മൂന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍. എക്‌സൈസ് ഓഫീസര്‍മാരായ അബ്ദുള്‍ ജബ്ബാര്‍, അനൂപ് കുമാര്‍, നിധിന്‍ മാധവ് എന്നിവരാണ് അറസ്റ്റിലായത്. ഇവരെ പൊലീസ് ഇന്ന് കോടതിയില്‍ ഹാജരാക്കും. കഞ്ചാവ് കേസില്‍ പ്രതിയായ രഞ്ജിത്താണ് എക്‌സൈസിന്റെ കസ്റ്റഡിയില്‍ വെച്ച് ക്രൂരമര്‍ദനത്തിന് ഇരയായി കൊല്ലപ്പെടുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് എട്ട് എക്‌സൈസ് ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. സംഘത്തിലുണ്ടായിരുന്ന പ്രിവന്റീവ് ഓഫീസര്‍മാരായ വി എ ഉമ്മര്‍, എം ജി അനൂപ്കുമാര്‍, അബ്ദുള്‍ ജബ്ബാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ നിധിന്‍ എം മാധവന്‍, വി എം സ്മിബിന്‍, എം ഒ ബെന്നി, മഹേഷ്, എക്‌സൈസ് ഡ്രൈവര്‍ വി ബി ശ്രീജിത്ത് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. അഡീഷണല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.ആരോപണ വിധേയരായ ഉദ്യോഗസ്ഥര്‍ക്കെതിരെ പൊലീസ് കൊലക്കുറ്റത്തിന് കേസെടുക്കുകയും ചെയ്തിരുന്നു.

പ്രതിചേര്‍ക്കപ്പെട്ടവരില്‍ എക്‌സൈസ് ഡ്രൈവര്‍ വി ബി ശ്രീജിത്തിനെ ഒഴിവാക്കിയിരുന്നു. ശ്രീജിത്ത് മര്‍ദ്ദനത്തില്‍ പങ്കാളിയല്ലാത്തതിനാലാണ് ഇയാളെ കേസില്‍ പ്രതി ചേര്‍ക്കാത്തതെന്ന് പൊലീസ് അറിയിച്ചു. കസ്റ്റഡിയില്‍ കൊലപ്പെട്ട രഞ്ജിത്തിനെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ കൊണ്ടു പോയ ജീപ്പ് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ജീപ്പിലുണ്ടായിരുന്ന മൂന്നാമത്തെ പ്രിവന്റീവ് ഓഫീസര്‍ പ്രശാന്ത് മര്‍ദ്ദനത്തെ തുടക്കത്തില്‍ത്തന്നെ എതിര്‍ക്കുകയും പ്രതിഷേധിച്ച് ജീപ്പില്‍ നിന്ന് ഇറങ്ങിപ്പോകുകയും ചെയ്തിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com