മഞ്ചേശ്വരത്തെ സിപിഎം, ബിജെപി സ്ഥാനാര്‍ത്ഥികള്‍ കപടഹിന്ദുക്കള്‍ ; ശബരിമലയില്‍ ശങ്കര്‍ റെയുടെ നിലപാടാണോ സിപിഎമ്മിനെന്ന് വ്യക്തമാക്കണം : ചെന്നിത്തല 

നവോത്ഥാനസമിതിയുടെ പ്രവര്‍ത്തനം സ്ഥിരമാക്കിയ സര്‍ക്കാര്‍ നീക്കം സിപിഎമ്മിന് ശബരിമല നിലപാടില്‍ മാറ്റമില്ലെന്നതിന്റെ തെളിവാണെന്നും ചെന്നിത്തല
മഞ്ചേശ്വരത്തെ സിപിഎം, ബിജെപി സ്ഥാനാര്‍ത്ഥികള്‍ കപടഹിന്ദുക്കള്‍ ; ശബരിമലയില്‍ ശങ്കര്‍ റെയുടെ നിലപാടാണോ സിപിഎമ്മിനെന്ന് വ്യക്തമാക്കണം : ചെന്നിത്തല 

കാസര്‍കോട് : ശബരിമല വിഷയത്തില്‍ മഞ്ചേശ്വരത്തെ ഇടതുസ്ഥാനാര്‍ത്ഥി ശങ്കര്‍ റെയുടെ നിലപാടാണോ സിപിഎമ്മിനെന്ന് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.  ശങ്കര്‍ റെയുടെ നിലപാട് മുഖ്യമന്ത്രിയും കോടിയേരിയും അംഗീകരിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കണം. നവോത്ഥാനസമിതിയുടെ പ്രവര്‍ത്തനം സ്ഥിരമാക്കിയ സര്‍ക്കാര്‍ നീക്കം സിപിഎമ്മിന് ശബരിമല നിലപാടില്‍ മാറ്റമില്ലെന്നതിന്റെ തെളിവാണെന്നും ചെന്നിത്തല പറഞ്ഞു. 

മഞ്ചേശ്വരത്തെ സിപിഎം, ബിജെപി സ്ഥാനാര്‍ത്ഥികള്‍ കപടഹിന്ദുക്കളാണ്. ബിജെപി സ്ഥാനാര്‍ത്ഥിയുടെ ശിഷ്യനാണ് സിപിഎം സ്ഥാനാര്‍ത്ഥിയെന്നും ചെന്നിത്തല പറഞ്ഞു. മഞ്ചേശ്വരത്ത് ബിജെപി വര്‍ഗീയ സംഘര്‍ഷത്തിന് ശ്രമിക്കുന്നതായും ചെന്നിത്തല ആരോപിച്ചു. കിഫ്ബി പദ്ധതിയില്‍ നടപടികള്‍ പാലിക്കാത്തതിനെയാണ് എതിര്‍ത്തത്. കൂടിയ പലിശയ്ക്ക് പണമെടുക്കുന്നത് കേരളത്തിന് ബാദ്യതയാകും. പവര്‍ഗ്രിഡുമായി ബന്ധപ്പെട്ട് അഴിമതി വകുപ്പ് പ്രകാരം കേസെടുക്കാന്‍ ഗവര്‍ണറെ സമീപിക്കുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. 

കമ്മ്യൂണിസ്റ്റുകാരന്‍ ഈശ്വരവിശ്വാസിയാകാന്‍ പാടില്ലെന്നത് പഴയ ചിന്താഗതിയാണെന്ന് മഞ്ചേശ്വരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം ശങ്കര്‍ റെ അഭിപ്രായപ്പെട്ടിരുന്നു. ശങ്കര്‍ റെ കപടവിശ്വാസിയാണെന്ന രാജ്‌മോഹന്‍ ഉണ്ണിത്താന്റെ ാരോപണത്തിന് മറുപടിയായാണ് ശങ്കര്‍ റെ ഇക്കാര്യം വ്യക്തമാക്കിയത്. താന്‍ ഈശ്വരവിശ്വാസിയായ കമ്മ്യൂണിസ്റ്റുകാരനാണ്. യഥാര്‍ഥ കമ്മ്യൂണിസം എന്താണെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പഠിക്കണമെന്നും ശങ്കര്‍ റെ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com