മൃതദേഹാവശിഷ്ടങ്ങള്‍ അമേരിക്കയില്‍ ഡിഎന്‍എ അനാലിസിസ് നടത്താന്‍ തീരുമാനം ; റോജോയെ വിളിച്ചുവരുത്തും

ജോളിയുടെ ഫോണ്‍രേഖകള്‍ പൊലീസ് പരിശോധിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ നിരീക്ഷണത്തിലുള്ള ചിലരെ ഇന്ന് ചോദ്യം ചെയ്യുമെന്നാണ് സൂചന
മൃതദേഹാവശിഷ്ടങ്ങള്‍ അമേരിക്കയില്‍ ഡിഎന്‍എ അനാലിസിസ് നടത്താന്‍ തീരുമാനം ; റോജോയെ വിളിച്ചുവരുത്തും

കോഴിക്കോട് : കൂടത്തായി കൊലപാതക പരമ്പരയില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി അന്വേഷണസംഘം. കല്ലറയില്‍ നിന്ന് കണ്ടെടുത്ത മൃതദേഹാവശിഷ്ടങ്ങള്‍ ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കാന്‍ ക്രൈംബ്രാഞ്ച് സംഘം തീരുമാനിച്ചു. അമേരിക്കയിലാണ് മൈറ്റോ കോണ്‍ഡ്രിയ ഡിഎന്‍എ അനാലിസിസ് ടെസ്റ്റ് നടത്തുക. മരണകാരണം കൃത്യമായി മനസ്സിലാക്കുക ലക്ഷ്യമിട്ടാണ് ഈ നടപടിയുമായി അന്വേഷണസംഘം മുന്നോട്ടുനീങ്ങുന്നത്. 

കേസില്‍ പരാതിക്കാരനായ റോജോയെ ചോദ്യം ചെയ്യാനായി വിളിച്ചുവരുത്താനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട ടോം തോമസിന്റെ ഇളയ മകനും റോയി തോമസിന്റെ സഹോദരനുമാണ് റോജോ. അമേരിക്കയിലുള്ള റോജോ, കുടുംബസ്വത്തുമായി ബന്ധപ്പെട്ട് നല്‍കിയ പരാതിയാണ് ദുരൂഹമരണങ്ങളുടെ നിഗൂഢത വെളിച്ചത്ത് കൊണ്ടുവന്നത്. ഷാജുവിന്റെ ആദ്യഭാര്യ സിലിയുടെ ബന്ധുക്കളെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും.

കേസുമായി ബന്ധപ്പെട്ട് റിമാന്‍ഡിലുള്ള മുഖ്യപ്രതി ജോളിയുടെ ഫോണ്‍രേഖകള്‍ പൊലീസ് പരിശോധിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ നിരീക്ഷണത്തിലുള്ള ചിലരെ ഇന്ന് ചോദ്യം ചെയ്യുമെന്നാണ് സൂചന. ജോളി ഏറ്റവും കൂടുതല്‍ തവണ വിളിച്ചിട്ടുള്ള ബിഎസ്എന്‍എല്‍ ജീവനക്കാരന്‍ ജോണ്‍സണ്‍, ഭര്‍ത്താവ് ഷാജുവിന്റെ പിതാവ് സക്കറിയ എന്നിവരെ ഇന്ന് ചോദ്യം ചെയ്യാനായി വിളിപ്പിച്ചേക്കുമെന്നാണ് സൂചന. 

ജോളിയുമായി അടുത്ത സൗഹൃദമുണ്ടെന്ന് ബിഎസ്എന്‍എല്‍ ജീവനക്കാരനായ ജോണ്‍സണ്‍ പറഞ്ഞു. കുടുംബസുഹൃത്ത് എന്ന നിലയില്‍ ജോളിയുടെ വീട്ടില്‍ പോയിട്ടുണ്ട്. സാമ്പത്തിക പ്രശ്‌നം വരുമ്പോള്‍ ജോളിയുടെ പക്കല്‍ നിന്നും സ്വര്‍ണ്ണം വാങ്ങി പണയം വെച്ചിട്ടുണ്ട്. അല്ലാതെ മറ്റ് ബന്ധങ്ങളോ ഇടപാടുകളോ ഇല്ലെന്ന് ജോണ്‍സണ്‍ പറഞ്ഞു. ഒസ്യത്തുമായി ബന്ധപ്പെട്ട വസ്തുകള്‍ എല്ലാം തഹസില്‍ദാറായിരുന്ന ജയശ്രീക്ക് അറിയാമായിരുന്നുവെന്നും ജോണ്‍സണ്‍ ആരോപിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com