സ്വത്ത് തര്‍ക്കത്തിനിടെ കയ്യാങ്കളി: സഹോദരന്റെ വേട്ടേറ്റ് ഗൃഹനാഥന് ദാരുണാന്ത്യം

സ്വത്ത് തര്‍ക്കത്തിനിടെയുണ്ടായ അടിപിടിയില്‍ വെട്ടേറ്റ് ഗൃഹനാഥന്‍ കൊല്ലപ്പെട്ടു.
സ്വത്ത് തര്‍ക്കത്തിനിടെ കയ്യാങ്കളി: സഹോദരന്റെ വേട്ടേറ്റ് ഗൃഹനാഥന് ദാരുണാന്ത്യം

ഇടുക്കി: സ്വത്ത് തര്‍ക്കത്തിനിടെയുണ്ടായ അടിപിടിയില്‍ വെട്ടേറ്റ് ഗൃഹനാഥന്‍ കൊല്ലപ്പെട്ടു. ഇടുക്കി ശാന്തമ്പാറയിലാണ് സംഭവം. ശാന്തന്‍പാറ സ്വദേശി റെജിമോനാണ് കൊല്ലപ്പെട്ടത്. റെജിമോന്റെ മരുമകന്‍ സ്‌റ്റെബിനും വെട്ടേറ്റിട്ടുണ്ട്. 

റെജിമോന്റെ സഹോദരന്‍ സജീവന്‍, മരുമകന്‍ ശ്യാം എന്നിവരാണ് വെട്ടിയത്. തര്‍ക്കത്തിനിടെ പ്രകോപിതരായ ഇവര്‍ റെജിയെ വെട്ടുകയായിരുന്നു. ഇരുവരെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com