ഐഎഎസ് തലപ്പത്ത് അഴിച്ചുപണി ; പൊതുമരാമത്ത് വകുപ്പിന് പുതിയ സെക്രട്ടറി

സത്യജിത്ത് രാജനെ തൊഴില്‍ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായി നിയമിച്ചു
ഐഎഎസ് തലപ്പത്ത് അഴിച്ചുപണി ; പൊതുമരാമത്ത് വകുപ്പിന് പുതിയ സെക്രട്ടറി

തിരുവനന്തപുരം : ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. സത്യജിത്ത് രാജനെ തൊഴില്‍ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായി നിയമിച്ചു. ആശാ തോമസാണ് വനം-വന്യജീവി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി. പൊതുമരാമത്ത് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കമലവര്‍ധനറാവുവിനെ മാറ്റി.

നികുതി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന രാജേഷ് കുമാര്‍ സിങാണ് പുതിയ പിഡബ്ല്യുഡി സെക്രട്ടറി. കമല വര്‍ധന റാവുവിനെ ഉദ്യോഗസ്ഥ-ഭരണപരിഷ്‌കാര വകുപ്പിലേക്ക് മാറ്റി. 

മാനന്തവാടി സബ് കളക്ടര്‍ എന്‍എസ് കെ ഉമേഷിനെ ശബരിമലയിലെയും പമ്പയിലെയും സര്‍ക്കാര്‍ വകുപ്പുകളുടെ ഏരോപനചുമതലയുള്ള എഡിഎം ആയി നിയമിച്ചു. റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ എംഡിയായി ആര്‍ രാഹുലിനെയും നിയമിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com