ജോളി ആത്മഹത്യാ പ്രവണത കാണിച്ചിട്ടില്ല, ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് ആരോഗ്യപ്രശ്ങ്ങളാല്‍; ലോക്‌നാഥ് ബെഹ്‌റ

ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്നാണ് ജോളിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
ജോളി ആത്മഹത്യാ പ്രവണത കാണിച്ചിട്ടില്ല, ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് ആരോഗ്യപ്രശ്ങ്ങളാല്‍; ലോക്‌നാഥ് ബെഹ്‌റ

തിരുവനന്തപുരം: കൂടത്തായി കൊലപാതക പരമ്പരക്കേസില്‍ അറസ്റ്റിലായ പ്രതി ജോളി ആത്മഹത്യ പ്രവണത കാണിക്കുന്നു എന്നുള്ളത് തെറ്റായ വാര്‍ത്തകളാണെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്നാണ് ജോളിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരെ ചോദ്യം ചെയ്യാനുള്ളതിനാല്‍ അന്വേഷണ സംഘം വിപുലീകരിക്കും. ഓരോ ദിവസവും പുതിയ വിവരങ്ങള്‍ പുറത്ത് വരുന്നതിനാലും ആറ് കൊലപാതകങ്ങള്‍ അന്വേഷിക്കാനുള്ളതിനാലും അന്വഷണ സംഘം വുപുലീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 

ആദ്യം കേസ് അന്വേഷിച്ചതിലെ പരാതിയെ കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ലെന്നും തെളിവുകള്‍ ശേഖരിക്കുന്നതിനാണ് ഇപ്പോള്‍ പ്രധാന്യം നല്‍കുന്നതെന്നും ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. ഓരോ കേസിലും പ്രത്യേകം എഫ്‌ഐആറുകള്‍ ഇടുകയാണ് ഉത്തമം. നിയമപരമായ ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനമെടുക്കും. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോട് നിയമോപദേശം തേടും. കേസുമായി ബന്ധപ്പെട്ട എല്ലാവരെയും ചോദ്യം ചെയ്യും. രാമകൃഷ്ണന്റെ മരണവും അന്വേഷിക്കും. കേസിലെ എല്ലാ വെല്ലുവിളികളും അതിജീവിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ഡിജിപി പറഞ്ഞു.

റൂറല്‍ എസ്പി കെജി സൈമണ്‍ തന്നെ അന്വഷണ സംഘത്തലവനായി തുടരുമെന്നും ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com