അങ്ങനെ രക്ഷപ്പെടാമെന്ന് കരുതേണ്ട!; മൂന്നേകാല്‍ പവന്റെ മാല പൊട്ടിച്ച 50കാരിയെ സാരിയില്‍ പിടിച്ചുനിര്‍ത്തി വീട്ടമ്മ, ധീരത

ബസില്‍ കയറുന്നതിനിടെ മാല പൊട്ടിച്ചു രക്ഷപ്പെടാന്‍ ശ്രമിച്ച കര്‍ണാടക സ്വദേശിനിയെ വീട്ടമ്മ തന്നെ പിടികൂടി
അങ്ങനെ രക്ഷപ്പെടാമെന്ന് കരുതേണ്ട!; മൂന്നേകാല്‍ പവന്റെ മാല പൊട്ടിച്ച 50കാരിയെ സാരിയില്‍ പിടിച്ചുനിര്‍ത്തി വീട്ടമ്മ, ധീരത

മലപ്പുറം: ബസില്‍ കയറുന്നതിനിടെ മാല പൊട്ടിച്ചു രക്ഷപ്പെടാന്‍ ശ്രമിച്ച കര്‍ണാടക സ്വദേശിനിയെ വീട്ടമ്മ തന്നെ പിടികൂടി. കര്‍ണാടക കോലാറിലെ സരോജ(50)മാണ് പിടിയിലായത്. 

മൊടപ്പൊയ്ക കോട്ടേക്കാട്ടില്‍ ശാരദ (60) യുടെ മൂന്നേകാല്‍ പവന്റെ മാലയാണ് പൊട്ടിച്ചത്. മാല കൈക്കലാക്കി രക്ഷപ്പെടാന്‍ ശ്രമിച്ച സരോജത്തിന്റെ സാരിയില്‍ ശാരദ പിടിച്ചു. മാല തിരിച്ചു വാങ്ങിയതിനു ശേഷവും സരോജത്തെ വിടാതെ സാരിയില്‍ പിടിമുറുക്കി ശാരദ നിന്നു.ഇതിനിടയില്‍ ബസിലെ മറ്റു യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് പ്രതിയെ തടഞ്ഞുവച്ച് പൊലീസിനു കൈമാറുകയായിരുന്നു.

നല്ല വസ്ത്രങ്ങള്‍ ധരിച്ച് ഒരുങ്ങി ബസില്‍ യാത്ര ചെയ്തു കവര്‍ച്ച നടത്തുകയാണ് സരോജത്തിന്റെ രീതി. എടക്കരയില്‍ തന്നെ ഇതിനകം പത്തിലധികം കവര്‍ച്ച നടത്തിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. വടകര സ്‌റ്റേഷനിലും ഇവര്‍ക്കെതിരെ കേസുണ്ട്.  നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com