ഇത്തവണയെങ്കിലും ജയിപ്പിക്കണം; സുരേഷ് ഗോപിയുടെ വോട്ടഭ്യര്‍ത്ഥന 

നിയമസഭാ തെരഞ്ഞടുപ്പില്‍ അഞ്ചിടത്തും ബിജെപിക്ക് വിജയസാധ്യതയെന്ന് സുരേഷ് ഗോപി 
ഇത്തവണയെങ്കിലും ജയിപ്പിക്കണം; സുരേഷ് ഗോപിയുടെ വോട്ടഭ്യര്‍ത്ഥന 

കൊച്ചി: നിയമസഭാ ഉപതെരഞ്ഞടുപ്പില്‍ അഞ്ച് മണ്ഡലത്തിലും ബിജെപിക്ക് വിജയസാധ്യതയുണ്ടെന്ന് എംപിയും നടനുമായ സുരേഷ് ഗോപി. എറണാകുളം മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി സിജി രാജഗോപാലിന്റെ തെരഞ്ഞടുപ്പ് പ്രചാരണത്തിനെത്തിപ്പോഴായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.

എറണാകുളത്തുകാര്‍ പാര്‍ട്ടി ചിഹ്നത്തിനെക്കാള്‍ പ്രാധാന്യം നല്‍കുന്നത് വ്യക്തികള്‍ക്കാണ്. മുത്തു ഏത് പാര്‍ട്ടിക്കാരനെന്നുള്ളതല്ല എല്ലാവര്‍ക്കും സ്വീകാര്യനായ വ്യക്തിയാണ്. ഇത്തവണയെങ്കിലും എറണാകുളത്തുകാര്‍ മുത്തുവിനെ ജയിപ്പിക്കണം. ഷൂട്ടിങ് തെരഞ്ഞെടുപ്പിനിടെയാണ് മുത്തുവിന്റെ പ്രചാരണത്തിനായി സുരേഷ് ഗോപിയെത്തിയത്.

വട്ടിയൂര്‍ക്കാവിലും കോന്നിയിലും തെരഞ്ഞടുപ്പ് പ്രചാരണത്തിനായി എത്തണമെന്നാണഗ്രഹിക്കുന്നത്. ബിജെപി സ്ഥാനാര്‍ഥികളെ വിജയിപ്പിക്കേണ്ട ഉത്തരവാദിത്തം എനിക്കുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. 

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ മത്സരിച്ച സുരേഷ് ഗോപി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. രണ്ടുലക്ഷത്തിലധികം വോട്ടുകള്‍ നേടാന്‍ സുരേഷ് ഗോപിക്ക് കഴിഞ്ഞു. പ്രചാരണത്തിനിടെ സുരേഷ് ഗോപിയുടെ പ്രസംഗങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com