കൂടത്തായി : ക്രൈംബ്രാഞ്ചെന്ന വ്യാജേന ചോദ്യം ചെയ്യല്‍ ; മൊഴികള്‍ റെക്കോഡ് ചെയ്യുന്നു ; അന്വേഷണം

പല സ്ഥലങ്ങളിലും ഇത്തരം ചോദ്യം ചെയ്യലുകള്‍ നടക്കുന്നതായാണ് വിവരം. എന്നാല്‍ ലക്ഷ്യം വ്യക്തമായിട്ടില്ല
കൂടത്തായി : ക്രൈംബ്രാഞ്ചെന്ന വ്യാജേന ചോദ്യം ചെയ്യല്‍ ; മൊഴികള്‍ റെക്കോഡ് ചെയ്യുന്നു ; അന്വേഷണം

കോഴിക്കോട് : കൂടത്തായി കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനെന്ന വ്യാജേന ചിലര്‍ ചോദ്യം ചെയ്യുന്നുവെന്ന് പരാതി. റൂറല്‍ എസ്പിക്കാണ് ഒരാള്‍ പരാതി നല്‍കിയത്. ഇതേത്തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. പല സ്ഥലങ്ങളിലും ഇത്തരം ചോദ്യം ചെയ്യലുകള്‍ നടക്കുന്നതായാണ് വിവരം. എന്നാല്‍ ലക്ഷ്യം വ്യക്തമായിട്ടില്ല. 

കൂടത്തായി, എന്‍ഐടി പരിസരം എന്നിവിടങ്ങളിലെ ചിലരെ ഇത്തരത്തില്‍ ചോദ്യം ചെയ്തത് വിവരങ്ങള്‍ ശേഖരിച്ചതായാണ് റിപ്പോര്‍ട്ട്. ഇവരുടെ മൊഴികള്‍ റെക്കോഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇതാണ് സംശയത്തിന് ഇടയാക്കിയത്. 

ഈ സംഭവത്തെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് എസ് പി കെ ജി സൈമണ്‍ പറഞ്ഞു. ഇത് അന്വേഷണത്തെ ഗുരുതരമായി ബാധിക്കും. നിയമവിരുദ്ധ പ്രവൃത്തിയാണിത്. ഇതില്‍ നിന്നും പിന്മാറിയില്ലെങ്കില്‍ കര്‍ശന നിയമനടപടി സ്വീകരിക്കും. ഇത്തരം പ്രവൃത്തി ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ പൊലീസിനെ വിവരം അറിയിക്കണമെന്നും എസ്പി ആവശ്യപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com