വയലാര്‍ അവാര്‍ഡ് ഡോ. പുതുശ്ശേരി രാമചന്ദ്രന് 

വയലാര്‍ അവാര്‍ഡ് ഡോ. പുതുശ്ശേരി രാമചന്ദ്രന് 

വയലാര്‍ അവാര്‍ഡ് ഡോ. പുതുശ്ശേരി രാമചന്ദ്രന് 

തിരുവനന്തപുരം: വയലാര്‍ രാമവര്‍മ സാംസ്‌കാരിക വേദിയുടെ ഇക്കൊല്ലത്തെ വയലാര്‍ അവാര്‍ഡ് ഡോ. പുതുശ്ശേരി രാമചന്ദ്രന്റെ ആത്മകഥയായ തിളച്ച മണ്ണില്‍ കാല്‍നടയായി എന്ന ഗ്രന്ഥത്തിന്. കവി പി നാരായണക്കുറുപ്പ്, ഡോ. എംആര്‍ തമ്പാന്‍, എംആര്‍ ജയഗീത, ശ്രീവത്സന്‍ നമ്പൂതിരി എന്നിവര്‍ അംഗങ്ങളായ സമിതിയാണ് അവാര്‍ഡ് നിശ്ചയിച്ചത്. 

10,001 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ സമ്മാനിക്കും. വയലാര്‍ രാമവര്‍മയുടെ 43-ാം ചരമവാര്‍ഷികത്തോട് അനുബന്ധിച്ച് ഒക്ടോബര്‍ 26ന് രാവിലെ പത്തരയ്ക്ക് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കുമെന്ന് വയലാര്‍ രാമവര്‍മ സാംസ്‌കാരിക വേദി സെക്രട്ടറി മണക്കാട് രാമചന്ദ്രന്‍ അറിയിച്ചു. 

മധ്യതിരുവിതാംകൂറിലെ ഓണാട്ടുകരയില്‍ കമ്യൂണിസം എങ്ങനെ വേരോടിയെന്നും അതിന് അനുഭവിക്കേണ്ടിവന്ന യാതനകള്‍ എത്ര ഭീകരമായിരുന്നുവെന്നും സ്വാനുഭവത്തിന്റെ വെളിച്ചത്തില്‍ വിവരിക്കുന്ന കൃതിയാണ് തിളച്ച മണ്ണില്‍ കാല്‍നടയായി എന്ന് പുരസ്‌കാര നിര്‍ണയ സമിതി വിലയിരുത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com