മരടിലെ ഫ്‌ലാറ്റുകള്‍ പൊളിക്കാന്‍ കമ്പനികള്‍ക്ക് കൈമാറി; പരിശോധന നടത്തി സര്‍വത്തെ
By സമകാലിക മലയാളം ഡെസ്‌ക് | Published: 11th October 2019 08:56 PM |
Last Updated: 11th October 2019 08:56 PM | A+A A- |

കൊച്ചി: തീരദേശ പരിപാലന നിയമം ലംഘിച്ചെന്ന് കണ്ടെത്തി സുപ്രീം കോടതി പൊളിച്ചു മാറ്റാന്‍ ഉത്തരവിട്ട മരടിലെ ഫ്‌ലാറ്റുകള്‍ പൊളിക്കാനായി രണ്ട് കമ്പനികള്‍ക്ക് കൈമാറി. എഡിഫൈസ് എന്‍ജിനീയറിങ്ങും വിജയ് സ്റ്റീല്‍സും ചേര്‍ന്നാണ് ഫ്‌ലാറ്റുകള്‍ പൊളിക്കുന്നത്. തീരുമാനം നാളെ നഗരസഭാ കൗണ്‍സിലിനെ അറിയിക്കും.
പൊളിക്കാന്‍ എത്തിയ വിദഗ്ധ എന്‍ജിനീയര്‍ എസ്ബി സര്‍വത്തെ ഫ്‌ലാറ്റുകള്‍ പരിശോധിച്ചു. സബ് കലക്ടര്‍ക്കും സാങ്കേതിക സമിതി അംഗങ്ങള്‍ക്കും ഒപ്പം ആയിരുന്നു സന്ദര്‍ശനം. ഫ്‌ലാറ്റും പരിസരവും, അടുത്തുള്ള കായലും അദ്ദേഹം നടന്നു കണ്ടു. ഫ്‌ലാറ്റ് പൊളിക്കാന്‍ തിരഞ്ഞെടുത്ത കമ്പനിയുടെ പ്രതിനിധികളും ഫ്‌ലാറ്റുകള്‍ പരിശോധിച്ചു.
പൊളിക്കുന്ന കെട്ടിടത്തിന്റെ പ്രായം പ്രധാനമാണെന്നും ചരിച്ചു പൊളിക്കുന്നതാണ് ഉചിതം എന്നും സര്‍വത്തെ വ്യക്തമാക്കി. ഇന്‍ഡോറില്‍ നിന്ന് കൊച്ചിയിലെത്തിയ സര്‍വത്തെ രാവിലെയാണ് സബ് കലക്ടര്‍ക്കൊപ്പം മരട് നഗരസഭയില്‍ എത്തിയത്.