മാത്യു മഞ്ചാടിയിലിന് ഒപ്പം മദ്യപിക്കാറുണ്ട്; കൊലപ്പെടുത്തിയത് മദ്യത്തില്‍ വിഷം കലര്‍ത്തി; ജോളിയുടെ വെളിപ്പെടുത്തല്‍; റിപ്പോര്‍ട്ട്
By സമകാലിക മലയാളം ഡെസ്‌ക് | Published: 11th October 2019 03:13 PM |
Last Updated: 11th October 2019 03:13 PM | A+A A- |

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര നടത്താന്‍ ഉപയോഗിച്ച സയനൈഡ്, മുഖ്യപ്രതി ജോളിക്ക് കൂട്ടുപ്രതിയായ മാത്യു കൈമാറിയത് പൊന്നാമറ്റം വീട്ടില്‍ വച്ചെന്ന് റിപ്പോര്‍ട്ട്. ഇക്കാര്യം ഇരുവരും തെളിവെടുപ്പിനിടെ സമ്മതിച്ചതായാണ് സൂചന.
രണ്ടു കുപ്പി സയനൈഡാണ് ജോളിക്കു കൈമാറിയതെന്ന് തെളിവെടുപ്പിനിടെ മാത്യു അന്വേഷണ സംഘത്തോടു പറഞ്ഞു. ഇതില്‍ ഒരു കുപ്പിയാണ് ഉപയോഗിച്ചത്. രണ്ടാമത്തെ കുപ്പി സയൈനഡ് ഒഴുക്കിക്കളഞ്ഞെന്നാണ് ജോളി പറയുന്നത്. ഇക്കാര്യം പൊലീസ് മുഖവിലയ്‌ക്കെടുത്തിട്ടില്ല. ബാക്കി വന്ന സയനൈഡിനായി പൊലീസ് സംഘം തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
പൊന്നാമറ്റം വീടിന്റെ പരിസരത്തുനിന്ന് കീടനാശിനി കുപ്പി പൊലീസിനു ലഭിച്ചിട്ടുണ്ട്. ഇത് ജോളി കൊലയ്ക്കുപയോഗിച്ചതാണോയെന്ന് വ്യ്ക്തമല്ല. ജോളിയുടെ തിരിച്ചറിയല്‍ രേഖകള്‍ പൊലീസ് കണ്ടെത്തി. എന്നാല്‍ വിദ്യാഭ്യാസ യോഗ്യത തെളിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ കണ്ടെത്താനായില്ല.
മഞ്ചാടിയില്‍ മാത്യുവിന് മദ്യത്തില്‍ വിഷം കലര്‍ത്തി നല്‍കുകയായിരുന്നെന്ന് ജോളി സമ്മതിച്ചതായി സൂചനയുണ്ട്. മാത്യുവുമൊന്നിച്ച് മദ്യപിക്കാറുണ്ടെന്ന് ജോളി പറഞ്ഞു. പലവട്ടം ഒന്നിച്ചു മദ്യപിച്ചിട്ടുണ്ട്. മാത്യു കൊല്ലപ്പെടുന്നതിനു രണ്ടു ദിവസം മുമ്പു വരെ ഒന്നിച്ചു മദ്യപിച്ചിരുന്നുവെന്ന് ജോളി പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.
തെളിവെടുപ്പിനോട് സഹകരിക്കുന്ന സമീപനമാണ് ജോളി സ്വീകരിച്ചതെന്ന് സാക്ഷികള്‍ മാധ്യമങ്ങളോടു പറഞ്ഞു. ഒരുവിധത്തിലുള്ള പാശ്ചാത്താപത്തിന്റെ ഭാവവും ജോളിയുടെ മുഖത്തുണ്ടായിരുന്നില്ലെന്നും അവര്‍ പറഞ്ഞു.
പൊന്നാമറ്റം വീട്ടിലാണ് രാവിലെ ജോളിയുമൊന്നിച്ച് അന്വേഷണ സംഘം തെളിവെടുപ്പിന് എത്തിയത്. പിന്നീട് മാത്യുവിന്റെ വീട്ടിലും ഷാജുവിന്റെ വീട്ടിലും തെളിവെടുപ്പ് നടത്തി.