മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ അമ്മ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; അത്മഹത്യക്ക് ശ്രമിച്ച് യുവതി; ദാരുണം
By സമകാലിക മലയാളം ഡെസ്‌ക് | Published: 12th October 2019 12:11 PM |
Last Updated: 12th October 2019 12:11 PM | A+A A- |

പ്രതീകാത്മക ചിത്രം
മലപ്പുറം: സ്വന്തം കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം യുവതി ആത്മഹത്യക്ക് ശ്രമിച്ചു. മലപ്പുറം കോഹിനൂരിലാണ് ദാരുണ സംഭവം. മൂന്ന് മാസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് മാതാവായ അനീസ എന്ന യുവതി കൊലപ്പെടുത്തിയത്.
സംഭവത്തിന് പിന്നാലെ അനീസ ആത്മഹത്യയ്ക്കു ശ്രമിച്ചു. യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. ലുഖ്മാന്‍- അനീസ ദമ്പതികളുടെ മൂന്നാമത്തെ കുഞ്ഞാണ് കൊല്ലപ്പെട്ടത്.
ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. അന്വേഷണ സംഘം കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തി യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തും.