കാർ ഓടിച്ചത് ശ്രീറാം തന്നെയെന്ന് തെളിയിക്കാം; കൈയ്യിലെ പരിക്ക് നിർണായകമാകും 

ഇ​വ​ൻ​റ്​ ഡേ​റ്റ റെ​ക്കോ​ഡ​ര്‍ ഇ​ല്ലാ​ത്ത​തി​നാ​ല്‍ കാറിന്റെ വേ​ഗത ക​ണ്ടെ​ത്താ​നു​ള്ള ക്രൈം​ബ്രാഞ്ചിന്റെ ശ്രമം വിജയിച്ചിട്ടില്ല
കാർ ഓടിച്ചത് ശ്രീറാം തന്നെയെന്ന് തെളിയിക്കാം; കൈയ്യിലെ പരിക്ക് നിർണായകമാകും 

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീർ വാഹനം ഇടിച്ചു കൊല്ലപ്പെട്ട കേസിലെ പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കട്ടരാമന്റെ കൈയി​ലു​ണ്ടാ​യ ചെ​റി​യ പൊ​ള്ള​ല്‍ കേ​സി​ല്‍ നി​ര്‍ണാ​യ​ക​മാ​കു​മെ​ന്ന നി​ഗ​മ​ന​ത്തി​ല്‍ ക്രൈം​ബ്രാ​ഞ്ച്. കാ​റി​ലെ എ​യ​ര്‍ബാ​ഗ് വേ​ഗ​ത്തി​ല്‍ തു​റ​ന്നാ​ല്‍ സ്റ്റിയറിങ്ങിൽ പിടിച്ചിരിക്കുകയാണെങ്കിൽ കൈയിൽ പൊ​ള്ള​ലേ​ല്‍ക്കാ​മെ​ന്നാ​ണ് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്റെ നി​ഗമനം. അപകടത്തിൽ ശ്രീറാമിന്റെ കൈക്ക് പരിക്കേറ്റത് ഇങ്ങനെയായിരിക്കാമെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ. 

എ​യ​ര്‍ബാ​ഗ് തു​റ​ക്കുമ്പോൾ അ​തി​നു​ള്ളി​ലെ പൊ​ടി ശ​രീ​ര​ത്തി​ൽ പ​തി​ച്ചാൽ പൊ​ള്ള​ലോ ചെ​റി​യ പോ​റ​ലു​ക​ളോ ഉ​ണ്ടാ​കാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നാണ് സാ​ങ്കേ​തി​ക​വി​ദ​ഗ്ധർ പറയുന്നത്. ഫോ​റ​ന്‍സി​ക് പ​രി​ശോ​ധ​ന​യി​ല്‍ ശ്രീ​റാ​മിന്റെ കൈ​യി​ലെ പരിക്ക് എ​യ​ര്‍ബാ​ഗ് തു​റ​ന്ന​പ്പോൾ സംഭവിച്ചതാണെന്ന് തെളിഞ്ഞാൽ അത് കേസിൽ നിർണായകമാകും. അപകടം ഉണ്ടായപ്പോൾ കാർ ഓടിച്ചത് ശ്രീറാം തന്നെയാണെന്ന് തെളിയിക്കാനാണ് ഇതുവഴി ഉദ്യോ​ഗസ്ഥർ ശ്രമിക്കുന്നത്. ശ്രീറാം സഞ്ചരിച്ചിരുന്ന കാറിൽ ഇ​വ​ൻ​റ്​ ഡേ​റ്റ റെ​ക്കോ​ഡ​ര്‍ ഇ​ല്ലാ​ത്ത​തി​നാ​ല്‍ കാറിന്റെ വേ​ഗത ക​ണ്ടെ​ത്താ​നു​ള്ള ക്രൈം​ബ്രാഞ്ചിന്റെ ശ്രമം വിജയിച്ചിട്ടില്ല. 

അ​പ​ക​ടം ന​ട​ന്ന സ​മ​യ​ത്ത്  താ​ൻ മ​ദ്യ​പി​ച്ചി​രു​ന്നി​ല്ലെ​ന്നും കാ​റോ​ടി​ച്ച​ത് വ​ഫ​യാ​യി​രു​ന്നെ​ന്നും ശ്രീ​റാം ക​ഴി​ഞ്ഞ​ദി​വ​സം ചീ​ഫ് സെ​ക്ര​ട്ട​റി​ക്ക്​ ന​ൽ​കി​യ വി​ശ​ദീ​ക​ര​ണ​ത്തി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. മനഃപൂര്‍വമല്ലാത്ത അപകടമാണ് സംഭവിച്ചതെന്നും അപകടം ഉണ്ടായ ഉടന്‍ തന്നെ ബഷീറിനെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചിരുന്നെന്നും വിശദീകരണത്തിൽ പറയുന്നു. മദ്യലഹരിയിലായിരുന്നു എന്ന സാക്ഷിമൊഴികള്‍ ശരിയല്ല. പരിശോധനയില്‍ രക്തത്തില്‍ മദ്യത്തിന്റെ അംശം കണ്ടെത്തിയിട്ടില്ലെന്നും ശ്രീറാം മറുപടിയില്‍ വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com