കൂടത്തായി കേസ് സങ്കീര്‍ണം, തെളിയിക്കല്‍ വെല്ലുവിളി: ഡിജിപി 

തൃപ്തികരമായാണ് അന്വേഷണം മുന്നോട്ടുപോകുന്നതെന്നും ഡിജിപി
കൂടത്തായി കേസ് സങ്കീര്‍ണം, തെളിയിക്കല്‍ വെല്ലുവിളി: ഡിജിപി 

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസിന്റെ അന്വേഷണം വെല്ലുവിളി നിറഞ്ഞതെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. വിവിധ കാലഘട്ടങ്ങളിലാണ് കൊലപാതകങ്ങള്‍ ഒന്നെന്നായി നടന്നത്. അതിനാല്‍ തന്നെ തെളിവുകള്‍ ശേഖരിക്കുക എന്നത് ബുദ്ധിമുട്ടേറിയ ജോലിയാണെന്ന് ഡിജിപി മാധ്യമങ്ങളോട് പറഞ്ഞു. കൂടത്തായി കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് എത്തിയതാണ് ഡിജിപി.

പ്രാഥമിക അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നത്. തൃപ്തികരമായാണ് അന്വേഷണം മുന്നോട്ടുപോകുന്നതെന്നും ഡിജിപി പറഞ്ഞു. ആവശ്യമെങ്കില്‍ വിദഗ്ധരുടെ സേവനം തേടും. കേസ് അന്വേഷണത്തിന്റെ മുന്നോട്ടുളള പോക്കിന് നിയമവിദഗ്ധരുടെ അടക്കം സേവനം തേടുന്ന കാര്യം പരിശോധിക്കുന്നുണ്ടെന്നും ഡിജിപി പറഞ്ഞു.

നിലവില്‍ ആറു കേസുകളിലായി ആറു ടീമുകളായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്. എസ്പിയാണ് മേല്‍നോട്ടം വഹിക്കുന്നത്. കോടതി അനുവദിച്ച സമയത്തിനുളളില്‍ പരമാവധി തെളിവുകള്‍ ശേഖരിക്കുക എന്ന ശ്രമകരമായ ദൗത്യത്തിലാണ് പൊലീസ്. തെളിവുകള്‍ ശേഖരിക്കുന്നതിന് എന്തെല്ലാം രീതികള്‍ അവലംബിക്കണം എന്നത് ഉള്‍പ്പെടെയുളള കാര്യങ്ങളില്‍ ചര്‍ച്ചകള്‍ തുടരുന്നതായും ഒന്നും അസാധ്യമായിട്ടില്ലെന്നും ഡിജിപി പറഞ്ഞു.

ദൃക്‌സാക്ഷികള്‍ ഇല്ലാത്ത കേസായതിനാല്‍ സാഹചര്യം തെളിവുകളെയും ശാസ്ത്രീയ തെളിവുകളെയുമാണ് മുഖ്യമായി ആശ്രയിക്കുന്നത്. മൃതദേഹങ്ങളുടെ വിദഗ്ധ പരിശോധനയ്ക്ക് സാമ്പിളുകള്‍ വിദേശത്തേയ്ക്ക് അയക്കുന്നത് ഉള്‍പ്പെടെയുളള കാര്യങ്ങളില്‍ കോടതിയുടെ അനുമതി ആവശ്യമാണ്. ഇതിനാവശ്യമായ നടപടികള്‍ സ്വീകരിച്ചുവരുന്നതായും ഡിജിപി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com