തിരുവനന്തപുരത്ത് യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തു 

അസ്വാഭാവിക മരണത്തിന് ശ്രീകാര്യം പൊലീസ് കേസെടുത്തു
തിരുവനന്തപുരത്ത് യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തു 

തിരുവനന്തപുരം: കഴക്കൂട്ടം ദേശീയ പാതയിൽ യുവാവ് സ്വയം പെട്രോളൊഴിച്ച് തീകൊളുത്തി ജീവനൊടുക്കി. കാര്യവട്ടം ലക്ഷം വീട് പിണക്കോട്ടുകോണം ഉണ്ണി (രജിത്ത്) ആണ് മരിച്ചത്. റോഡിന് സമീപത്ത് നിന്ന് ദേഹത്ത് പെട്രോളൊഴിച്ചശേഷം തീകൊളുത്തുകയായിരുന്നു. 

പൊലീസെത്തി ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇയാൾക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന് നാട്ടുകാർ പറയുന്നു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് ശ്രീകാര്യം പൊലീസ് കേസെടുത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com