തൊഴിയൂരിലെ ആര്‍എസ്എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയത് സിപിഎമ്മുകാര്‍ അല്ല; യഥാര്‍ത്ഥ പ്രതി കാല്‍നൂറ്റാണ്ടിന് ശേഷം പിടിയില്‍; കൊലയ്ക്ക് പിന്നില്‍ ജംഇയത്തുല്‍ ഹിസാനി

കുന്നകുളത്ത് തൊഴിയൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായ സുനിലിന്റെ കൊലപാതകത്തില്‍ യഥാര്‍ഥ പ്രതി ഇരുപത്തിയഞ്ച് വര്‍ഷത്തിന് ശേഷം പിടിയില്‍
തൊഴിയൂരിലെ ആര്‍എസ്എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയത് സിപിഎമ്മുകാര്‍ അല്ല; യഥാര്‍ത്ഥ പ്രതി കാല്‍നൂറ്റാണ്ടിന് ശേഷം പിടിയില്‍; കൊലയ്ക്ക് പിന്നില്‍ ജംഇയത്തുല്‍ ഹിസാനി

തൃശൂര്‍: കുന്നകുളത്ത് തൊഴിയൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായ സുനിലിന്റെ കൊലപാതകത്തില്‍ യഥാര്‍ഥ പ്രതി ഇരുപത്തിയഞ്ച് വര്‍ഷത്തിന് ശേഷം പിടിയില്‍. തീവ്രവാദസംഘടനയായ ജംഇയത്തുല്‍ ഹിസാനിയുടെ പ്രവര്‍ത്തകനാണ് പിടിയാലായത്. ചാവക്കാട് സ്വദേശിയായ തിരുവത്ര സ്വദേശി മൊയ്‌നുദ്ദിനാണ് പിടിയിലായത്. 

1994 ഡിസംബര്‍ നാലിനായിരുന്നു ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സുനിലിനെ വീട്ടില്‍ കയറി ഒരുസംഘം കൊലപ്പെടുത്തിയത്. കേസില്‍ 12 പേരെയാണ് അന്ന് പൊലീസ് പിടികൂടിയത്. ഏഴ് സിപിഎം പ്രവര്‍ത്തകരും മറ്റുള്ളവര്‍ തിരുത്തല്‍വാദി വിഭാഗം കോണ്‍ഗ്രസില്‍പ്പെട്ടവരുമായിരുന്നു. ഇതില്‍ നാല് സിപിഎം പ്രവര്‍ത്തകരെ കീഴ്‌കോടതി കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. 

പ്രതികള്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ശിക്ഷ അനുഭവിക്കുന്നതിനിടെയാണ് ചില സുപ്രധാനമായ വെളിപ്പെടുത്തലുണ്ടാവുന്നത്. തീവ്രവാദസ്‌ക്വാഡുകള്‍ പരിശോധന നടത്തുന്നതിനിടെയാണ് തൊഴിയൂരില്‍ ബിജെപി പ്രവര്‍ത്തകനെ കൊല ചെയ്തത് ജംഇയത്തുല്‍ ഹിസാനിയുടെ പ്രവര്‍ത്തകരാണെന്നറിയുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇക്കാര്യം പ്രതികള്‍ ഇക്കാര്യം ഹൈക്കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ഹൈക്കോടതി പുനരന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. 2017ലാണ് സര്‍ക്കാര്‍ പുനരന്വേഷണത്തിന് ഇത്തരവിട്ടത്. 

തെളിവില്ലാതെ കൊലപാതകം നടത്താന്‍ പ്രത്യേക പരിശീലനം ലഭിച്ച ഈ സംഘമാണ് തൊഴിയൂര്‍ സുനിലിനെ കൊലപ്പെടുത്തിയതെന്നും കണ്ടെത്തി. അന്വേഷണസംഘത്തിന്റെ കണ്ടെത്തലുകള്‍ മുദ്രവച്ച കവറില്‍ ഹൈക്കോടതിക്കു കൈമാറി. ഈ റിപ്പോര്‍ട്ട് പരിശോധിച്ച കോടതി സുനില്‍വധക്കേസിലെ പ്രതികളായ ബിജി, ബാബുരാജ്, റഫീഖ് തുടങ്ങിയവരെ കുറ്റവിമുക്തരാക്കി. കേസ് പരിഗണിച്ച ജസ്റ്റിസ് ദിനകര്‍, ശങ്കരനാരായണന്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് ജംഇയത്തുല്‍ ഹിസാനിയ നടത്തിയെന്നാരോപിക്കുന്ന എട്ടു കൊലപാതകങ്ങളും പുനരന്വേഷിക്കാന്‍ ഉത്തരവിടുകയായിരുന്നു.

രണ്ടുവര്‍ഷമായി ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരുടെ അന്വേഷണത്തിനൊടുവിലാണ് കേസിലെ പ്രതിയായ മൊയ്‌നുദ്ദീന്‍ പിടിയിലാവുന്നത്. മലപ്പുറത്തുവെച്ചാണ് പ്രതിയെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. സുനിലിനെ കൊലപ്പെടുത്തുമ്പോള്‍ ഇയാള്‍ കരാട്ടെ അധ്യാപകനായിരുന്നു. ഇപ്പോള്‍ മലപ്പുറത്ത് ഹോട്ടല്‍ തൊഴിലാളിയാണ്. കേസിലെ മുഖ്യപ്രതിയെ ഇതുവരെ പിടികൂടാനായിട്ടില്ല. ചേകവന്നൂര്‍ വധക്കേസിലെ മുഖ്യപ്രതിയായ സെയ്ദലവി അന്‍വരിയാണ് ഈ കേസിലെയും മുഖ്യപ്രതി
ആര്‍എസ്എസ് പ്രവര്‍ത്തകന്‍ തൊഴിയൂര്‍ സുനില്‍ സിപിഎം പ്രവര്‍ത്തകര്‍ കൊലപാതകം
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com