രാജ്യത്ത് ആള്‍ക്കൂട്ടക്കൊലകള്‍ ഉണ്ടായിരുന്നെങ്കില്‍ ബിജെപി ഇത്രയും സീറ്റ് നേടുമായിരുന്നോ?:  സുരേഷ് ഗോപി

പശു സംരക്ഷണത്തിന്റെ പേരില്‍ കൊലയെന്നൊക്കെയാണ് പറയുന്നത്. ഇതൊക്കെ ചിലപ്പോള്‍ പെണ്ണു കേസ് ആവാം
സുരേഷ് ഗോപി /ഫെയ്‌സ്ബുക്ക്
സുരേഷ് ഗോപി /ഫെയ്‌സ്ബുക്ക്

തിരുവനന്തപുരം: രാജ്യത്ത് ആള്‍ക്കൂട്ട കൊലകള്‍ ഇല്ലെന്ന് നടനും രാജ്യസഭാംഗവുമായ സുരേഷ് ഗോപി. ആള്‍ക്കൂട്ടക്കൊലകള്‍ ഉണ്ടായിരുന്നെങ്കില്‍ ബിജെപി ഇത്രയും സീറ്റ് നേടുമായിരുന്നോയെന്ന് സുരേഷ് ഗോപി ചോദിച്ചു.

ആള്‍ക്കൂട്ട കൊലകള്‍ എന്ന പേരില്‍ ചിലര്‍ അനാവശ്യ വിവാദമുണ്ടാക്കുകയാണെന്ന് കഴിഞ്ഞ ദിവസം വട്ടിയൂര്‍ക്കാവിലെ തെരഞ്ഞെടുപ്പു പരിപാടിയില്‍ സുരേഷ് ഗോപി വിമര്‍ശിച്ചിരുന്നു. ഇത്തരം കൊലകള്‍ നടക്കുന്നുണ്ടോയെന്ന് ആര്‍ക്കറിയാം? ഇതെല്ലാം വെറും പ്രചാരണം മാത്രമാണ്. ചിലപ്പോള്‍ ഈ വിവാദമുണ്ടാക്കുന്നവര്‍ തന്നെയാവാം പ്രചാരണത്തിനു പിന്നിലെന്നും സുരേഷ് ഗോപി കുറ്റപ്പെടുത്തിയിരുന്നു.

ആള്‍ക്കൂട്ട കൊലകള്‍ക്കെതിരെ രംഗത്തുവന്നതിന്റെ പേരില്‍ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്തത് വിവാദമായ പശ്ചാത്തലത്തില്‍ ആയിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. എന്നാല്‍ ഏതെങ്കിലും കലാകാരന്മാര്‍ക്കോ അവരുടെ സംഘനയ്‌ക്കോ എതിരെയല്ല താന്‍ പരമര്‍ശം നടത്തിയെന്ന് സുരേഷ് ഗോപി പറഞ്ഞു. 

പശു സംരക്ഷണത്തിന്റെ പേരില്‍ കൊലയെന്നൊക്കെയാണ് പറയുന്നത്. ഇതൊക്കെ ചിലപ്പോള്‍ പെണ്ണു കേസ് ആവാം. എങ്കില്‍പ്പോലും ഒരു കൊലയെയും താനോ തന്റെ നേതാവോ അനുകൂലിക്കുന്നില്ല. ഒരാളും നിയമം കയ്യിലെടുക്കുന്നതിനെ താന്‍ അനുകൂലിക്കില്ല. തന്റെ നേതാവും അദ്ദേഹത്തെ പിന്തുണയ്ക്കുന്ന സംഘടനയുടെ നേതാവും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com