വൈദ്യപരിശോധനയ്ക്കായി വിലങ്ങഴിച്ച പ്രതി ഓടി; പിന്നാലെ പൊലീസും; ചെന്ന് കയറിയത് സ്‌റ്റേഷനില്‍

കുന്നംകുളം സര്‍ക്കാര്‍ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോഴായിരുന്നു പ്രതി ഇറങ്ങിയോടിയത്‌
വൈദ്യപരിശോധനയ്ക്കായി വിലങ്ങഴിച്ച പ്രതി ഓടി; പിന്നാലെ പൊലീസും; ചെന്ന് കയറിയത് സ്‌റ്റേഷനില്‍

തൃശൂര്‍: വൈദ്യപരിശോധനയ്ക്ക് വിലങ്ങ് അഴിച്ച തക്കത്തിനിടെ ഓടി രക്ഷപ്പെട്ട പ്രതിയെ പൊലീസുകാര്‍ പിന്നാലെ ഓടി പിടിച്ചു. കുന്നംകുളം സര്‍ക്കാര്‍ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോഴായിരുന്നു പ്രതി ഇറങ്ങിയോടിയത്‌. പൊലീസിനെ പ്രതി വെട്ടിച്ച് ഓടുന്ന ഓട്ടം  സമൂഹമാധ്യമങ്ങളില്‍ വൈറലാണ്

അടിപിടി കേസിലെ പ്രതിയായ വരടിയം സ്വദേശി ലിയോ ആണ് ഈ ഓടുന്നത്. കുന്നംകുളം സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നാണ് ഓട്ടം. കോടതിയില്‍ ഹാജരാക്കും മുമ്പ് വൈദ്യ പരിശോധനയ്ക്ക് കൊണ്ടുവന്നതായിരുന്നു. കയ്യിലെ വിലങ്ങ് പൊലീസ് അഴിച്ചു. ഈ തക്കത്തിന് പ്രതി ഇറങ്ങി ഓടി. പിന്നാലെ കൂട്ടുപ്രതിയുമായി കൈവിലങ്ങോടെ ഓടുന്ന പൊലീസുകാരനും. പ്രതി ഓടിച്ചെന്നതാകട്ടെ പൊലീസ് സ്‌റ്റേഷന് മുമ്പില്‍. പൊലീസുകാരന്‍ കയ്യോടെ പിടികൂടി. 

പേരാമംഗലം പൊലീസ് ആണ് അടിപിടി കേസില്‍ പ്രതിയെ പിടികൂടിയത്. പ്രതി രക്ഷപ്പെട്ടിരുന്നെങ്കില്‍ അകമ്പടി പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍ കിട്ടുമായിരുന്നു. കയ്യോടെ പ്രതിയെ പിടികൂടിയതിന്റെ ആശ്വാസത്തിലാണ് പൊലീസ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com