26ന് യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ മാറ്റി

പിഎസ്‌സി പരീക്ഷയും ദീപാവലിയും കണക്കിലെടുത്താണ് ഹര്‍ത്താല്‍ മാറ്റിയത്
26ന് യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ മാറ്റി

തൊടുപുഴ: ഈ മാസം 26ന് ഇടുക്കി ജില്ലയില്‍ യുഡിഎഫ് നടത്താനിരുന്ന ഹര്‍ത്താല്‍ മാറ്റിവച്ചു. ഭൂവിനിയോഗ ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയ സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണം എന്നാവശ്യപ്പെട്ടായിരുന്നു ഹര്‍ത്താല്‍ നടത്താന്‍ തീരുമാനിച്ചിരുന്നത്. 

12 മണിക്കൂര്‍ ഹര്‍ത്താലിനായിരുന്നു ആഹ്വാനം. പിഎസ്‌സി പരീക്ഷയും ദീപാവലിയും കണക്കിലെടുത്താണ് ഹര്‍ത്താല്‍ മാറ്റിയതെന്ന് യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ എസ് അശോകന്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com