അശ്ലീല സൈറ്റുകൾ കാണുന്നവ‌ർക്ക് പിടിവീഴും; പൊലീസ് റെയ്ഡ്  

അശ്ലീല വെബ്സൈറ്റുകൾ നിരന്തരം കാണുകയും ഡൗൺലോഡ് ചെയ്യുകയും ചെയ്യുന്നവരാണു നിരീക്ഷണത്തിലുള്ളത്
 അശ്ലീല സൈറ്റുകൾ കാണുന്നവ‌ർക്ക് പിടിവീഴും; പൊലീസ് റെയ്ഡ്  

കൊല്ലം: സമൂഹമാധ്യമങ്ങളിലൂടെ കുട്ടികളുടെ അശ്ലീല വിഡിയോകളും ചിത്രങ്ങളും പ്രചരിപ്പിക്കുന്നവർ നിരീക്ഷണത്തിൽ. അശ്ലീല വെബ്സൈറ്റുകൾ നിരന്തരം കാണുകയും ഡൗൺലോഡ് ചെയ്യുകയും ചെയ്യുന്നവരാണു സൈബർസെല്ലിന്റെ നിരീക്ഷണത്തിലുള്ളത്. ഇത്തരത്തിലുള്ള ചിലരുടെ വീടുകളിൽ പൊലീസ് പരിശോധന നടത്തിയെന്നും കൂടുതൽ പേർ വൈകാതെ കുടുങ്ങുമെന്നുമാണ് റിപ്പോർട്ടുകൾ.

ഇന്നലെ പാരിപ്പള്ളിയിൽ ജനപ്രതിനിധിയുടെ വീട്ടിലടക്കം സൈബർസെൽ പരിശോധനയ്ക്കെത്തി. കരുനാഗപ്പള്ളിയിലെ രണ്ട് വീട്ടിലും പൊലീസ് ഇന്നലെ പരിശോധന നടത്തിയിരുന്നു. പരിശോധനയ്ക്കിടെ 16 വയസ്സുകാരൻ ഉപയോഗിക്കുന്ന ഫോൺ പൊലീസ് പിടിച്ചെടുത്തു. ഫോൺ തിരുവനന്തപുരത്ത് സൈബർ സെല്ലിന്റെ ഹൈടെക് വിഭാഗത്തിലേക്ക് അയച്ചു. 

സിം കാർഡ് വിൽപന കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചും പൊലീസ് റെയ്ഡ് നടത്തുന്നുണ്ട്. വ്യാജരേഖകൾ ഉപയോഗിച്ചു മൊബൈൽ ഫോൺ സിം കാർഡുകൾ വ്യാപകമായി സംഘടിപ്പിക്കുന്നെന്ന വിവരത്തെതുടർന്നാണ് ഇത്. കൊല്ലം നഗരത്തിലെതന്നെ 110ഓളം വിൽപന ശാലകളിൽ പരിശോധന നടത്തി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com