കണ്ണില്ലാത്ത ക്രൂരത; മകന്‍ അമ്മയെ കൊന്ന് വീട്ടുവളപ്പില്‍ കുഴിച്ചുമൂടി; അറസ്റ്റ്

മകന്‍ അമ്മയെ കൊന്ന് വീട്ടുവളപ്പില്‍ കുഴിച്ചുമൂടി. കൊല്ലത്താണ് സംഭവം
കണ്ണില്ലാത്ത ക്രൂരത; മകന്‍ അമ്മയെ കൊന്ന് വീട്ടുവളപ്പില്‍ കുഴിച്ചുമൂടി; അറസ്റ്റ്

കൊല്ലം: മകന്‍ അമ്മയെ കൊന്ന് വീട്ടുവളപ്പില്‍ കുഴിച്ചുമൂടി. കൊല്ലത്താണ് സംഭവം. ചെമ്മാന്‍മുക്ക് നീതി നഗറില്‍ സാവിത്രിയമ്മ (84) ആണ് കൊല്ലപ്പെട്ടത്. ഒരുമാസം പഴക്കമുള്ള ഇവരുടെ മൃതദേഹം ഇന്ന് രാവിലെ വീടിന്റെ സെപ്റ്റിക് ടാങ്കിനു സമീപം കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് മകന്‍ സുനില്‍ അറസ്റ്റിലായി. മകള്‍ നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തു വന്നത്. 

സുനിലിനൊപ്പം കുട്ടന്‍ എന്ന സുഹൃത്തും കൊലപാതകത്തില്‍ പങ്കാളിയാണെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. ഇയാള്‍ ഒളിവിലാണ്. മറ്റൊരു സുഹൃത്തിനെ കൊന്ന കേസിലും കഞ്ചാവു കേസിലും സുനില്‍ പ്രതിയാണ്. 

കഴിഞ്ഞ  മാസം അഞ്ചാം തീയതി മുതല്‍ സാവിത്രി അമ്മയെ കാണാതായിരുന്നു. ഇതിനെ തുടര്‍ന്ന് 12ന് കൊല്ലം ഈസ്റ്റ് പൊലീസ് സ്‌റ്റേഷനില്‍ മകള്‍ പരാതി നല്‍കി. 

അറസ്റ്റിലായ സുനില്‍ മദ്യത്തിനും കഞ്ചാവിനും അടിമയായിരുന്നു. പെന്‍ഷന്‍ പണവും സ്വത്തും ആവശ്യപ്പെട്ട് അമ്മയുമായി സുനില്‍ വഴക്കുണ്ടാക്കുമായിരുന്നുവെന്നും മര്‍ദിക്കാറുണ്ടായിരുന്നുവെന്നും അയല്‍വാസികള്‍ പറയുന്നു. മദ്യത്തിന്റെയും കഞ്ചാവിന്റെയും ലഹരിയിലാണ് ഇങ്ങനെ ചെയ്തിരുന്നത്. 

മൃതദേഹം പുറത്തെടുക്കാന്‍ പൊലീസ് ശ്രമം ആരംഭിച്ചു. വിശദമായ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com