മര്യാദയില്ലാതെ ഓവര്‍ടേക്കിങ്, ട്രാക്ക് മാറി തമിഴ്‌നാട് ബസ്; തടഞ്ഞ് നെഞ്ചുവിരിച്ച് മലയാളി യുവാവ് (വീഡിയോ) 

മറ്റൊരു ബസിനെ മറികടക്കാനായാണ് തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസ് എതിര്‍ദിശയിലെത്തിയത്
മര്യാദയില്ലാതെ ഓവര്‍ടേക്കിങ്, ട്രാക്ക് മാറി തമിഴ്‌നാട് ബസ്; തടഞ്ഞ് നെഞ്ചുവിരിച്ച് മലയാളി യുവാവ് (വീഡിയോ) 

തിര്‍ദിശയില്‍ വന്ന കെഎസ്ആര്‍ടിസി ബസിന് മുന്നില്‍ സ്‌കൂട്ടര്‍ നിര്‍ത്തിയിട്ട് യുവതി പാഠം പഠിപ്പിച്ചു എന്ന തരത്തില്‍ അടുത്തിടെ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച ഒരു വീഡിയോ വലിയ ചര്‍ച്ചയ്ക്കാണ് വഴിതെളിയിച്ചത്. തുടര്‍ന്ന് ബസ് ഡ്രൈവറെ പാഠം പഠിപ്പിക്കാന്‍ ഉദ്ദേശിച്ചല്ല സ്‌കൂട്ടര്‍ ബസിന്റെ മുന്നില്‍ നിര്‍ത്തിയിട്ടതെന്നും എന്തുചെയ്യണമെന്ന് അറിയാതെ നില്‍ക്കുകയായിരുന്നുവെന്നും കെഎസ്ആര്‍ടിസി ഡ്രൈവറാണ് തന്നെ സഹായിച്ചതെന്നുമുളള യുവതിയുടെ പ്രതികരണവും സോഷ്യല്‍മീഡിയ ഏറ്റെടുത്തിരുന്നു. സമാനമല്ലെങ്കിലും എതിര്‍ദിശയില്‍ വന്ന ബസ് തടഞ്ഞ് വൈറലായിരിക്കുകയാണ് ഒരു മലയാളി യുവാവ്.

തമിഴ്‌നാട്ടിലാണ് സംഭവം നടന്നത്. മറ്റൊരു ബസിനെ മറികടക്കാനായാണ് തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസ് എതിര്‍ദിശയിലെത്തിയത്. കേരള രജിസ്‌ട്രേഷനുള്ള കാറിലെത്തിയ യുവാവ് ബസിന് മുന്നില്‍ വാഹനം നിര്‍ത്തുകയായിരുന്നു. നാട്ടുകാരെത്തി യുവാവിനെ അനുനയിപ്പിച്ച് ബസിന് പോകാനുള്ള വഴി ഒരുക്കി.

മുന്നിലൂടെ വാഹനങ്ങള്‍ വരുന്നുണ്ടെങ്കിലും എതിര്‍ ദിശയില്‍ ഓവര്‍ടേക്ക് ചെയ്യുക എന്നത് വലിയ വാഹനങ്ങളുടെ ഹോബിയാണ്, പ്രത്യേകിച്ചും ബസുകളുടെ. ഇരുചക്രവാഹനങ്ങളും കാറുകളുമെല്ലാം ബസ് വരുന്നതുകണ്ടാല്‍ മാറ്റിക്കൊടുക്കണമെന്നാണ് അലിഖിത നിയമം. കേരളത്തില്‍ മാത്രമല്ല മറ്റു സംസ്ഥാനങ്ങളിലും ഇതുതന്നെയാണ് അവസ്ഥ. ഇതിനെതിരെ പ്രതികരിച്ച യുവാവിന്റെ ദൃശ്യങ്ങള്‍ വ്യാപകമായാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com