സുനില്‍ അമ്മയെ കുഴിച്ചുമൂടിയത് ജീവനോടെയെന്ന് സംശയം; നിലത്തിട്ട് ചവിട്ടി വാരിയെല്ലൊടിച്ചു, ഏറ്റത് ക്രൂരമര്‍ദനം

സ്വത്ത്‌ എഴുതി നല്‍കാത്തതിന് മകന്‍ അമ്മയെ കുഴിച്ചുമൂടിയത് ജീവനോടെയെന്ന് സംശയം.
സുനില്‍ അമ്മയെ കുഴിച്ചുമൂടിയത് ജീവനോടെയെന്ന് സംശയം; നിലത്തിട്ട് ചവിട്ടി വാരിയെല്ലൊടിച്ചു, ഏറ്റത് ക്രൂരമര്‍ദനം

കൊല്ലം:സ്വത്ത്‌ എഴുതി നല്‍കാത്തതിന് മകന്‍ അമ്മയെ കുഴിച്ചുമൂടിയത് ജീവനോടെയെന്ന് സംശയം. കൊല്ലം ചെമ്മാന്‍മുക്ക് സാവിത്രിയമ്മയെയാണ് മകന്‍ ക്രൂരമായി കൊലപ്പെടുത്തിയത്. സുനില്‍ അമ്മയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയോ മര്‍ദ്ദനത്തില്‍ ബോധരഹിതയായ അമ്മയെ ജീവനോടെ കുഴിച്ചുമൂടികയോ ചെയ്തിരിക്കാമെന്നാണ് സംശയിക്കുന്നത്.  മര്‍ദനത്തില്‍ സാവിത്രിയമ്മയുടെ നാല് വാരിയെല്ലുകളാണ് ഒടിഞ്ഞിരുന്നത്. വാരിയെല്ലുകള്‍ ഒടിഞ്ഞത് നിലത്തിട്ട് ചവിട്ടിയപ്പോഴും തലയ്ക്ക് പുറകിലെ ആന്തരിക രക്തസ്രാവം തല പിടിച്ച് ചുമരില്‍ ഇടിച്ചപ്പോഴുമാകാം ഉണ്ടായതെന്നുമാണ് പ്രാഥമിക നിഗമനം.


കൊലപാതകശേഷം അതിവിദഗ്ദമായ രീതിയിലാണ് സുനില്‍ സാവിത്രിയമ്മയെ കുഴിച്ചുമൂടിയത്. തീരെ വീതികുറഞ്ഞ് ആഴത്തില്‍ കുഴിയെടുത്താണ് അതില്‍ മൃതദേഹം മണ്ണിട്ടു മൂടിയത്. കാല്‍മുട്ടു മടക്കിയിരുത്തിയാണ് കുഴിച്ചിട്ടത്. അതിനു മുകളില്‍ പെയിന്റ് ബക്കറ്റില്‍ വെള്ളം നിറച്ചുവെച്ചു. പഴയ ഒരു ഫ്‌ലക്‌സ് ബോര്‍ഡും ഇവിടെ വെച്ചു. ഒരാഴ്ചകൊണ്ട് പറമ്പില്‍ കുഴിയെടുത്തതായി ആര്‍ക്കും സംശയം തോന്നാത്ത രീതിയിലായി.

സംഭവദിവസം വൈകുന്നേരം നാലോടെ സാവിത്രിയുടെ പേരിലുള്ള കൊല്ലം അപ്‌സര ജങ്ഷനിലെ ഭൂമി ആവശ്യപ്പെട്ടാണ് സുനില്‍കുമാര്‍ വഴക്കിട്ടത്. തര്‍ക്കത്തിനിടെ സുനില്‍കുമാര്‍ അമ്മയുടെ തലയ്ക്കടിക്കുകയും കഴുത്തു ഞെരിക്കുകയും ചെയ്‌തെന്ന് പൊലീസ് പറഞ്ഞു. അമ്മ ബോധരഹിതയായി വീണപ്പോള്‍ സുനില്‍കുമാര്‍ വീടു പൂട്ടി പുറത്തുപോയി. രാത്രി പത്തോടെ തിരികെയെത്തിയപ്പോഴും അമ്മ ബോധരഹിതയായി കിടക്കുകയായിരുന്നു. പുള്ളിക്കട സ്വദേശിയായ സുഹൃത്ത് കുട്ടനെ വിളിച്ചുവരുത്തിയാണ് വീടിനു പിന്നില്‍ കുഴിച്ചിട്ടത്. ഇയാള്‍ ഒളിവിലാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com