അടുക്കളയില്‍ സയനൈഡ് സൂക്ഷിച്ചത് സ്വയം ഉപയോഗിക്കാനെന്ന് ജോളി

അടുക്കളയിലെ പഴയ പാത്രങ്ങള്‍ക്കിടയില്‍ കുപ്പിയിലാക്കി തുണിയില്‍ പൊതിഞ്ഞ നിലയിലാണ് സയനൈഡ് കണ്ടെത്തിയത്
അടുക്കളയില്‍ സയനൈഡ് സൂക്ഷിച്ചത് സ്വയം ഉപയോഗിക്കാനെന്ന് ജോളി

കോഴിക്കോട്: വീട്ടില്‍ സയനൈഡ് സൂക്ഷിച്ചിട്ടുണ്ടെന്ന ജോളിയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് പൊന്നാമറ്റത്തെ വീട്ടില്‍ അര്‍ധരാത്രിയില്‍ ജോളിയുമായി പൊലീസിന്റെ തെളിവെടുപ്പ്. അടുക്കളയിലെ പഴയ പാത്രങ്ങള്‍ക്കിടയില്‍ കുപ്പിയിലാക്കി തുണിയില്‍ പൊതിഞ്ഞ നിലയിലാണ് സയനൈഡ് കണ്ടെത്തിയത്.പിടിക്കപ്പെട്ടാല്‍ സ്വയം ഉപയോഗിക്കാന്‍ സൂക്ഷിച്ചതാണെന്ന് ജോളി പറഞ്ഞു.

കേസില്‍ നിര്‍ണായകമായേക്കാവുന്ന ഒരു സാധനം വീട്ടില്‍ ഒളിപ്പിച്ചിട്ടുണ്ടെന്ന് ജോളി തിങ്കളാഴ്ച പൊലീസിനു മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അപ്രതീക്ഷിതമായി തെളിവെടുപ്പു നടത്തിയത്. ഫൊറന്‍സിക് പരിശോധനയ്ക്കു ശേഷമാണ് ജോളിയെ എത്തിച്ചത്. ജോളിയുടെ കസ്റ്റഡി കാലാവധി ചൊവ്വാഴ്ച അവസാനിക്കാനിരിക്കെയാണ് രാത്രി തന്നെ തെളിവെടുപ്പു നടത്താന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തീരുമാനിച്ചത്.

സയനൈഡ് കഴിച്ചു മരിക്കാനായിരുന്നു തീരുമാനമെന്ന് ജോളി പൊലീസിനോട് പറഞ്ഞിരുന്നു. കൂടുതല്‍ തെളിവുകള്‍ തേടി അന്വേഷണ സംഘം ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിനെയും പിതാവ് സഖറിയാസിനെയും തിങ്കളാഴ്ച പത്തുമണിക്കൂര്‍ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. മാത്യു, പ്രജികുമാര്‍ എന്നിവരെയും ചോദ്യം ചെയ്തു. ഇവരെ ഒറ്റയ്ക്കും ഒരുമിച്ചിരുത്തിയും ചോദ്യംചെയ്‌തെന്നാണ് വിവരം. വടകരയിലുള്ള റൂറല്‍ എസ്പിയുടെ ഓഫിസില്‍വച്ചായിരുന്നു ചോദ്യംചെയ്യല്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com